നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഹാജരാക്കുന്ന    വിഡിയോ കോൺഫറൻസ് രീതിയെ എതിര്‍ത്ത്  മനുഷ്യാവകാശ പ്രവർത്തകർ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഹാജരാക്കുന്ന    വിഡിയോ കോൺഫറൻസ് രീതിയെ എതിര്‍ത്ത്  മനുഷ്യാവകാശ പ്രവർത്തകർ 

കണ്ണൂർ;  നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ഹാജരാക്കുന്ന  വിഡിയോ കോൺഫറൻസ് രീതിയെ എതിര്‍ത്ത്  മനുഷ്യാവകാശ പ്രവർത്തകർ. വിഡിയോ കോൺഫറൻസ് വഴി തുടർച്ചയായി റിമാൻഡ് നീട്ടുന്നതു മനുഷ്യാവകാശ ലംഘനമാണെന്നു ഇവര്‍ ആരോപിക്കുന്നു. തടവുകാരുടെ അവകാശങ്ങൾക്കു വേണ്ടി വാദിക്കുന്ന  പയ്യന്നൂർ ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന മനുഷ്യാവകാശ കൂട്ടായ്മയാണ് നടി ആക്രമണക്കേസില്‍ രംഗത്ത് വന്നിരിക്കുന്നത്.

   പ്രതിയെ നേരിട്ടു കോടതിയിൽ ഹാജരാക്കാതെ പ്രതിബിംബം മാത്രമാണ് ഹാജരാക്കപ്പെടുന്നത്.   ഈ  വിഡിയോ കോൺഫറൻസിങ്ങിനെ രാജ്യാന്തര തലത്തിൽ മനുഷ്യാവകാശ പ്രവർത്തകർ എതിർക്കുന്നു.

തുറന്ന കോടതിയിൽ മജിസ്ട്രേറ്റിനോടു സ്വതന്ത്രമായി ആശയവിനിമയം നടത്താനും അധികൃതർക്കെതിരെ പരാതി പറയാനും ബന്ധുക്കളെ കാണാനും അഭിഭാഷകരോടു സംസാരിക്കാനുമുള്ള അവസരമാണു വിഡിയോ കോൺഫറൻസിങ്ങിൽ തടവുകാർക്കു നിഷേധിക്കപ്പെടുന്നത്. ഇവര്‍ ചൂണ്ടിക്കാട്ടുന്നു.