വില്ലേജാഫിസറോട് ശകാരിച്ച്  ജില്ലാ കലക്ടര്‍ പി.ബി.നൂഹ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വില്ലേജാഫിസറോട് ശകാരിച്ച്  ജില്ലാ കലക്ടര്‍ പി.ബി.നൂഹ്

പത്തനംതിട്ട: കേരളം നെഞ്ചേറ്റിയ വാസുകിക്കും അനുപമയ്ക്കും പിന്നാലെ കേരളത്തിന്റെ കയ്യടി വാങ്ങുകയാണ് പത്തനംതിട്ട ജില്ല കളക്ടര്‍ പി.ബി.നൂഹ്. പ്രളയം ബാധിച്ച വീടുകളിലുള്ളവര്‍ക്ക് കൃത്യമായി സഹായങ്ങളെത്തിക്കാന്‍ വിസമ്മതിച്ച വില്ലേജ് ഓഫിസറെ ശകാരിക്കുന്ന കലക്ടറുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സഹായ കിറ്റ് ആര്‍ക്കൊക്കെയാണ് കൊടുക്കേണ്ടത് എന്ന് ഓഫിസറോട് ചോദിക്കുമ്പോള്‍ കൃത്യമായി മറുപടി നല്‍കാനാകാതെ ഉദ്യോഗസ്ഥന്‍ വിയര്‍ത്തു.

ഒടുവില്‍ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചു എന്ന് മനസിലാക്കിയ കലക്ടര്‍ ശബ്ദമുയര്‍ത്തി. 'നിങ്ങള്‍ക്കിവിടെ  എന്തുവാടോ പണി?  ഈ വില്ലേജിലെ കാര്യം അന്വേഷിക്കലല്ലേ നിങ്ങള്‍ക്ക് ജോലി. ഇതുപോലും അറിയാതെ നിങ്ങളെന്താ ഇവിടെ ചെയ്യുന്നേ.ആകെ 84 പേരല്ലേയുള്ളു. ഈ ജില്ലയിലുള്ള 45,000 ആളുകളുടെ കാര്യം ഞാന്‍ പറയാമല്ലോ.'കലക്ടറുടെ വാക്കുകളുടെ മൂര്‍ച്ച ശരിക്കും മനസിലാക്കിയ ഉദ്യോഗസ്ഥന്‍ നിശബ്ദനായി. 

ഈ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.


 


LATEST NEWS