സമരം അവസാനിപ്പിക്കാതെ ഡോക്ടർമാരുമായുള്ള ചർച്ചയ്ക്ക്  തയാറല്ലെന്ന് ആരോഗ്യമന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സമരം അവസാനിപ്പിക്കാതെ ഡോക്ടർമാരുമായുള്ള ചർച്ചയ്ക്ക്   തയാറല്ലെന്ന് ആരോഗ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: ഡോക്ടര്‍മാരുടെ സമരത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സമരം അവസാനിപ്പിക്കാതെ ഡോക്ടർമാരുമായു ള്ള ചർച്ചയ്ക്കും സർക്കാർ തയാറല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

 ഡോ​ക്ട​ർ​മാ​രു​ടെ അ​ന്യാ​യ പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും സ​മ​രം രോ​ഗി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഒപി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം ആറുവരെയാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഡോക്ടർക്ക് പുറമെ മൂന്ന് ഡോക്ടര്‍മാരെ  നിയമിച്ചുവെന്നും മന്ത്രി കെ.കെ.ശൈലജ വ്യക്തമാക്കി. 

രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും 1.30 മുതല്‍ വൈകുന്നേരം ആറുവരെയുമെന്ന കണക്കില്‍ നാലര മണിക്കൂര്‍ വീതമാണ് ഡ്യൂട്ടി സമയം നിശ്ചയിച്ചത്.അതിനാല്‍ ഡോക്ടര്‍മാരുടെ ജോലിഭാരം കൂടുന്നുവെന്ന വാദത്തില്‍ കഴമ്പില്ലെന്നും ചില ഡോക്ടര്‍മാര്‍ക്ക് നാലരമണിക്കൂര്‍ ജോലിചെയ്യാന്‍ മടിയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി


നോ​ട്ടീ​സ് പോ​ലും ന​ൽ​കാ​തെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ത്തെ അം​ഗീ​ക​രി​ക്കാൻ കഴിയില്ല. ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ത്ത ഡോ​ക്ട​ർ​മാ​രു​ടെ ക​ണ​ക്കു​ക​ൾ പ​രി​ശോ​ധി​ക്കു​ക​യാ​ണെ​ന്നും ഉ​ച്ച​യ്ക്ക് ശേ​ഷം ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. പ്രബേഷനിൽ ജോലി ചെയ്യുന്ന യുവ ഡോക്ടർമാരെയും സംഘടനയുടെ തലപ്പത്തുള്ളവർ നിർബന്ധിച്ച് പണിമുടക്കിന് പ്രേരിപ്പിക്കുകയാണ്. ഇവർ ജോലിക്ക് ഹാജരാകുന്നില്ലെങ്കിൽ പിരിച്ചുവിടൽ പോലുള്ള നടപടികൾ നേരിടേണ്ടി വരും. 

എന്നാൽ സർക്കാരിന്‍റെ ഭീഷണിയെ ഡോക്ടർമാരുടെ സംഘടന പൂർണമായും തള്ളിക്കളയുകയാണ്. സ​മ​രം ശ​ക്ത​മാ​ക്കാനാണ് കെജിഎംഒഎയുടെ തീരുമാനം.