ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കു വി​ല​ക്ക്: ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ഹ​ർ​ജി ന​ൽ​കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കു വി​ല​ക്ക്: ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ഹ​ർ​ജി ന​ൽ​കി

കൊ​ച്ചി : അ​ന്താ​രാ​ഷ്ട്ര ഡോ​ക്യു​മെ​​ന്‍റ​റി-​ഹ്ര​സ്വ​ചി​ത്ര മേ​ള​യി​ൽ നാ​ലു ചി​ത്ര​ങ്ങ​ൾ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി സ​മ​ർ​പ്പി​ച്ചു. സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഡ​ൽ​ഹി​യി​ലെ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ത്തി​ൻ​റെ ക​ഥ പ​റ​യു​ന്ന മാ​ർ​ച്ച് മാ​ർ​ച്ച് മാ​ർ​ച്ച്, കാ​ഷ്മീ​ർ സ​ർ​വ​ക​ലാ​ശാ​ല വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭി​മു​ഖം ഉ​ൾ​പ്പെ​ടു​ത്തി​യ ഇ​ൻ ദി ​ഷാ​ഡോ ഓ​ഫ് ഫാ​ള​ൻ ചി​നാ​ർ, എ​ന്നി​വ​യ​ട​ക്കം നാ​ലു ചി​ത്ര​ങ്ങ​ൾ​ക്കാ​ണ് കേ​ന്ദ്ര ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ബ്രോ​ഡ്കാ​സ്റ്റിം​ഗ് മ​ന്ത്രാ​ല​യം സി​നി​മാ​ട്ടോ​ഗ്രാ​ഫ് ആ​ക്ട് പ്ര​കാ​രം ഡോ​ക്യു​മെ​ന്‍റ​റി​ക​ൾ​ക്കു​ള്ള സെ​ൻ​സ​ർ ഇ​ള​വ് നി​ഷേ​ധി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ഈ ​ചി​ത്ര​ങ്ങ​ൾ മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യാ​യി.

അ​നു​മ​തി നി​ഷേ​ധി​ച്ച​തി​നെ​തി​രേ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​പ്പീ​ൽ ന​ൽ​കി. ഇ​തി​നി​ടെ ഡോ​ക്യു​മെ​ൻ​റ​റി​ക​ളു​ടെ സം​വി​ധാ​യ​ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. എ​ന്നാ​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യു​ടെ അ​പ്പീ​ൽ നി​ല​വി​ലു​ണ്ടെ​ന്ന കാ​ര​ണ​ത്താ​ൽ ഹൈ​ക്കോ​ട​തി ഹ​ർ​ജി​ക​ൾ ത​ള്ളി. അ​പ്പീ​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്.