പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിചിരിക്കുന്നു; തോമസ് ഐസക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിചിരിക്കുന്നു; തോമസ് ഐസക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുന്‍പ് താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാന്‍ സംഘപരിവാര്‍ തീരുമാനിചിരിക്കുന്നു എന്ന് മന്ത്രി തോമസ് ഐസക്. ബിജെപി നേതാക്കളുടെ ആക്രോശവും കേന്ദ്രസര്‍ക്കാരിന്റെ മൗനവും സൂചിപ്പിക്കുന്നത് ഇതാണെന്നും തോമസ് ഐസക് പറഞ്ഞു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി പ്രതികരണവുമായി രംഗത്തെത്തിയത്.

ഇന്ത്യയിലെ പൈതൃക സൗധങ്ങള്‍ ആര്‍എസ്എസിന്റെ കണ്ണിലെ കരടാണ്. ബബറി മസ്ജിദിനെ രെു തര്‍ക്ക മന്ദിരമായി ചിത്രീകരിക്കുകയാണ് സംഘപരിവാര്‍ ആദ്യം ചെയ്തതെന്ന് മന്ത്രി തോമസ് ഐസക് ആരോപിച്ചു. സമാനമായൊരു അവകാശവാദം സംഘപരിവാര്‍ താജ്മഹലിനുമേലും ഉയര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. താജ്മഹലിനെതിരെ മുന്‍നിര ബിജെപി നേതാക്കള്‍ ഉയര്‍ത്തുന്ന വിദ്വേഷ പ്രസ്താവനകള്‍ അജണ്ടയുടെ പ്രകാശനമാണെന്നും അദ്ദേഹം ആരോപിച്ചു.

ബാബറി മസ്ജിദിനെ തകർത്തുകൊണ്ട് ആരംഭിച്ച നവഹിന്ദുത്വത്തിന്റെ പടയോട്ടം അടുത്ത ഘട്ടത്തിനു കോപ്പുകൂട്ടുകയാണ്. ലോകമെമ്പാടുമുള്ള കവികളെയും സാഹിത്യകാരന്മാരെയും സഞ്ചാരപ്രേമികളെയും സൌന്ദര്യാരാധകരെയും നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹൽ തന്നെ ആ അജണ്ടയ്ക്ക് ഇരയാകുന്നുവെന്നതാണ് ഏറ്റവും വലിയ ദുരന്തം എന്നും തോമസ് ഐസക് കുറിച്ചു.