ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കോവളത്ത് ഡ്രോൺ; അന്വേഷണം തുടങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കോവളത്ത് ഡ്രോൺ; അന്വേഷണം തുടങ്ങി

തിരുവനന്തപുരം: ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​വ​ളം, കൊ​ച്ചു​വേ​ളി തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍  ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി. കോ​വ​ള​ത്ത് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ പ​ട്രോ​ളിം​ഗ് ന​ട​ത്തി​യ പൊലീസിന്റെ ശ്രദ്ധയിലാണ് ഡ്രോ​ണ്‍ കാ​മ​റ പതിഞ്ഞത്. സം​ഭ​വ​ത്തി​ല്‍ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ന്‍​സും സം​യു​ക്ത അ​ന്വേ​ഷ​ണം തു​ട​ങ്ങി. 

വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് റി​സ​ര്‍​ച്ച്‌ സെ​ന്‍റ​ര്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള പ്ര​ദേ​ശ​ത്താ​ണ് ഡ്രോ​ണ്‍ ക​ണ്ടെ​ത്തി​യ​ത്. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നാ​ലെ കേ​ര​ള​മു​ള്‍​പ്പ​ടെ​യു​ള്ള തീ​ര​മേ​ഖ​ല​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പ് നി​ല​നി​ല്‍​ക്കെ​യാ​ണ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ ഡ്രോ​ണ്‍ പ​റ​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്.