കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

തിരുവനന്തപുരം: കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരന്‍ മൂര്‍ഖന്‍ ഷാജിയ്ക്ക് അനുവദിച്ച ജാമ്യം സുപ്രീം കോടതി റദ്ദാക്കി. മൂര്‍ഖന്‍ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എക്‌സൈസ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് വിധി.

2018 മെയ് 25 ന് മണ്ണന്തല നിന്നും 10.5 കിലോ ഹാഷിഷും 2018 ഒക്ടോബര്‍ 25 ന് തിരുവനന്തപുരം സംഗീത കോളേജിന് സമീപത്ത് നിന്ന് ഹാഷിഷ് ഓയില്‍ പിടികൂടിയ കേസുകളില്‍ മൂര്‍ഖന്‍ ഷാജിയ്ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യമാണ് സുപ്രീം കോടതി റദ്ദാക്കിയത്.

രണ്ടു കേസുകളുടെയും കുറ്റപത്രം 180 ദിവസത്തിനുള്ളിലാണ് എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ എ.ആര്‍. സുല്‍ഫീക്കര്‍ സമര്‍പ്പിച്ചത്. പ്രതി മയക്കു മരുന്ന് കച്ചവടത്തിലൂടെ സമ്ബാദിച്ച കോടികള്‍ വിലമതിക്കുന്ന ആറ്‌ വസ്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്‌.