ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്ന് റവന്യു മന്ത്രി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്ന് റവന്യു മന്ത്രി

മൂന്നാർ: കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റം സംബന്ധിച്ച്  ആറ് മാസത്തിനുള്ളില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. ജനങ്ങളെ ഇളക്കി വിട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാതിരിക്കാനാണ് കൈയേറ്റക്കാരുടെ ശ്രമമെന്നും ദേവി കുളം സബ്കളക്ടറോട് കൈയേറ്റം സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.മൂന്നാർ സന്ദർശന വേളയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. 'അനന്തമായി നടപടികള്‍ നീളുന്ന മുറയ്ക്ക കൈയേറ്റങ്ങള്‍ തുടര്‍ന്നു കൊണ്ടേയിരിക്കും. വലിയ കൈയേറ്റങ്ങള്‍ക്ക് നിയമസാധുത എന്നെങ്കിലും ലഭിക്കുമെങ്കില്‍ കാത്തു നില്‍ക്കാമെന്നായിരിക്കും കൈയേറ്റക്കാരുടെ പ്രതീക്ഷ. അതിനാൽ തന്നെ തുടര്‍ നടപടി അതിവേഗം കൈക്കൊള്ളും', മന്ത്രി വ്യക്തമാക്കി.

 

പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ ഒഴിപ്പിക്കണമെന്ന് പ്രഖ്യാപിക്കുന്ന കാലത്തും ഇപ്പോഴും സർക്കാർ ചിന്തിക്കുന്നില്ല. അവിടെ താമസിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് അത് തുടരാം. എന്നാല്‍ അവരെ മുന്നില്‍ നിര്‍ത്തി ഒളിപ്പിച്ചു വെച്ച അജണ്ടയുമായി ആരെങ്കിലും ഭൂമി കൈയേറി കൈവശപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അത് അനുവദിക്കില്ല. വന്‍കിടകൈയേറ്റത്തെ സര്‍ക്കാര്‍ സംരക്ഷിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

കുറിഞ്ഞി ഉദ്യാനം അതിർത്തി പുനർനിർണ്ണവുമായി ബന്ധപ്പെട്ട വിഷയത്തിൽ ;മന്ത്രിസഭാ യോഗം ഇന്ന് ചേരും.


LATEST NEWS