രേഷ്മയ്ക്ക് ധൈര്യമായി മലചവിട്ടാം; ഇ.പി ജയരാജൻ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

രേഷ്മയ്ക്ക് ധൈര്യമായി മലചവിട്ടാം; ഇ.പി ജയരാജൻ 

ശബരി മലയിലേക്ക് പോകുന്ന എല്ലാ വിശ്വാസികൾക്കും പൂർണ്ണമായ സുരക്ഷാ നൽകുമെന്ന് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു.വിശ്വാസികൾക്കെല്ലാം മലയ്ക്ക് പോകൻ സ്വാതന്ത്ര്യമുണ്ടെന്നും,അതിനുള്ള സുരക്ഷാ ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.
ശബരിമലയിൽ പോകാനുള്ള രേഷ്മാ നിശാന്തിന്‍റെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്നും,  ആചാരങ്ങളെ തകർക്കാനുള്ള നിരീശ്വരവാദികളുടെ ശ്രമമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള.  ആരോപിച്ചിരുന്നു. 
ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രേഷ്മാ നിശാന്ത് വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്. കൂടുതൽ സ്ത്രീകൾ മലകയറാനെത്തുമെന്നും രേഷ്മാ നിശാന്ത് പറഞ്ഞു. ഭീഷണികളെ ഭയമില്ലെന്നും രേഷ്മ നിശാന്ത് പറഞ്ഞു


LATEST NEWS