സാമ്പത്തിക ക്രമക്കേട്; ഏതന്വേഷണവും നേരിടാൻ തയ്യാറെന്ന് യു.എന്‍.എ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സാമ്പത്തിക ക്രമക്കേട്; ഏതന്വേഷണവും നേരിടാൻ തയ്യാറെന്ന് യു.എന്‍.എ

നഴ്സുമാരുടെ സംഘടനയായ യു.എന്‍.എയില്‍ സാമ്പത്തിക ക്രമക്കേട് ആരോപണത്തിൽ പ്രതികരണവുമായി യു.എന്‍.എ രംഗത്ത്. അച്ചടക്ക ലംഘനത്തെ തുടർന്ന് സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടയാൾ അടിസ്ഥാന രഹിതമായി ഉന്നയിച്ച ആരോപണങ്ങളിൽ ക്രൈംബ്രാഞ്ചല്ല, സിബിഐ അന്വേഷണം നടത്തിയാലും നേരിടാൻ തയ്യാറെന്ന് സംഘടനാ പ്രതികരിച്ചു. സംഘടനയിൽ നിന്ന് പുറത്താക്കപ്പെട്ടതിന്റെ വിദ്വേഷം തീർക്കാനാണ് സംഘടനയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നത്.

ആരോപണം ഉന്നയിച്ച വ്യക്തി മുമ്പ് അച്ചടക്ക നടപടി നേരിട്ട് മൂന്ന് വർഷത്തോളം സംഘടനയിൽ നിന്ന് പുറത്തായിരുന്നു. വീണ്ടും പലവിധ ആരോപണങ്ങൾക്ക് വിധേയമായ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കും ചുമതലയുണ്ടായിരുന്ന സംസ്ഥാന വൈസ് പ്രസിഡന്റിനെതിരെയും അന്വേഷണം നടത്തുകയും നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് അഡ്‌ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. സംസ്ഥാന കൗൺസിലും സെക്രട്ടേറിയറ്റും ചർച്ച ചെയ്ത് വൈസ് പ്രസിഡന്റായിരുന്ന സിബി മുകേഷിനെ സംഘടനയിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ഇതിൽ വിദ്വേഷം തീർക്കാനാണ് സംഘടനയ്‌ക്കെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചിരിക്കുന്നതെന്നാണ് യുഎൻഎ പ്രതികരണം.