സിപിഎം പ്രവര്ത്തകന് നേരെ വധശ്രമം; എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് പത്ത് വർഷം തടവും പിഴയും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സിപിഎം പ്രവര്ത്തകന് നേരെ വധശ്രമം; എട്ട് ആർഎസ്എസ് പ്രവർത്തകർക്ക് പത്ത് വർഷം തടവും പിഴയും

തലശ്ശേരി: കൂത്തുപറമ്പ് മാങ്ങാട്ടിടത്തെ സിപിഎം പ്രവര്‍ത്തകന്‍ കുറുമ്പക്കല്‍ ചാത്തമ്പറ്റ ഹൗസില്‍ ബാലന്‍ ഭാസ്‌കരനെ (60) വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ എട്ട് ആര്‍ എസ്‌എസ് പ്രവർത്തകർക്ക് പത്തുവര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. തലശേരി പ്രിന്‍സിപ്പല്‍ അസി. സെഷന്‍സ് ജഡ്ജി ഹരിപ്രിയ പി നമ്പ്യാരാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ നാലു വര്‍ഷംകൂടി തടവ് അനുഭവിക്കണം. പിഴയടച്ചാല്‍ പരിക്കേറ്റയാള്‍ക്ക് നല്‍കാനും കോടതി വിധിച്ചു. 

മാങ്ങാട്ടിടം കിണറ്റിന്റവിട തയ്യില്‍ ഹൗസില്‍ പുത്തലത്ത് വിനോദന്‍(52), മാങ്ങാട്ടിടം പാറേമ്മല്‍ ഹൗസില്‍ പള്ളിപ്പിരിയത്ത് നിധീഷ് (32), മാങ്ങാട്ടിടം പാറക്കണ്ടി ഹൗസില്‍ ഉച്ചുമ്മല്‍ രാമകൃഷ്ണന്‍ എന്ന രാമന്‍ (54), പാര്‍വതി ഹൗസില്‍ പുത്തന്‍വീട്ടില്‍ മാവില സജില്‍ എന്ന സജിത്ത് (33), കിണറ്റിന്റവിട മഠത്തില്‍ ഹൗസില്‍ പുതിയേടത്ത് ബിജു (46), കൂത്തുപറമ്ബ് ആമ്ബിലാട്ടെ വലംപിരി ഹൗസില്‍ അതിര്‍കുന്നേല്‍ പ്രജീഷ് (37), അതിര്‍കുന്നേല്‍ സുബിന്‍ലാല്‍ (37), ആമ്ബിലാട് താരിപ്പൊയില്‍ പുന്നക്കല്‍ ദയാളന്‍ (47) എന്നീ ആർഎസ്എസ് പ്രവർത്തകരെയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്.

2008 ഫെബ്രുവരി 12ന് വൈകിട്ട് ആമ്ബിലാട് കുറുമ്ബക്കാല്‍ കരുവാന്‍കണ്ടി മുത്തപ്പന്‍ ക്ഷേത്രത്തിനടുത്ത കനാല്‍ക്കരയില്‍ വച്ചായിരുന്നു ആക്രമണം.ആര്‍ എസ് എസ്-ബിജെപി പ്രവര്‍ത്തകരായ എട്ടംഗ സംഘം ആയുധങ്ങളുമായി ബാലന്‍ ഭാസ്‌കരനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്നാണ് കൂത്തുപറമ്പ് പൊലീസ് ചാര്‍ജുചെയ്ത കേസ്.


LATEST NEWS