വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍
പെരിങ്ങല്‍ക്കുത്ത്: പെരിങ്ങല്‍ക്കുത്ത് മേഖലയില്‍ വീണ്ടും കാട്ടാന ശല്യം. ചൊവ്വാഴ്ച പുലര്‍ച്ചെ ഇറങ്ങിയ ആനകള്‍ പോസ്റ്റ് ഓഫീസ് കെട്ടിടം ഭാഗികമായും വെദ്യുതി വകുപ്പ് ക്വാര്‍ട്ടേഴ്സുകളും സമീപത്തെ പറമ്പുകളിലെ കൃഷിയും നശിപ്പിച്ചു.
പാറവിളക്കത്ത് പുത്തന്‍ വീട്ടില്‍ നെല്‍സന്റെ റബ്ബര്‍ മരങ്ങളാണ് ആനകള്‍ നശിപ്പിച്ചത്. ഒരു വലിയ ആനയും കുഞ്ഞുമാണ് നാളുകളായി നാട്ടുകാര്‍ക്ക് ഭീഷണിയായി ഇവിടെ തമ്പടിച്ചിരിക്കുന്നത്.
രണ്ടാഴ്ച മുന്‍പ് ഈ മേഖലയിലിറങ്ങിയ ആനകള്‍ ക്വാര്‍ട്ടേഴ്സുകള്‍ തകര്‍ത്തിരുന്നു. ഇടിമിന്നലില്‍ തെരുവുവിളക്കുകള്‍ തകരാറിലായി പ്രകാശിക്കാത്ത അവസ്ഥയാണ് ഈ ഭാഗത്ത്.