കോട്ടയത്ത് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കൊ​ന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കോട്ടയത്ത് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കൊ​ന്നു

കോ​ട്ട​യം: കോ​ട്ട​യം ചെങ്ങളത്ത് ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ വൈദ്യുത പോസ്റ്റില്‍ ചേര്‍ത്ത് ഞെ​രു​ക്കി കൊ​ന്നു. തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ലെ ശി​വ​ന്‍ എ​ന്ന ആ​ന​യു​ടെ പാ​പ്പാ​ന്‍ വി​ക്രം ആ​ണ് മ​രി​ച്ച​ത്. മു​ക​ളി​ല്‍​നി​ന്ന് വാ​ലി​ല്‍ പി​ടി​ച്ചി​റ​ങ്ങാ​ന്‍ ശ്ര​മി​ക്കു​മ്ബോ​ള്‍ പാ​പ്പാ​നെ വൈ​ദ്യു​ത പോ​സ്റ്റി​ന് ഇ​ട​യി​ല്‍ ആ​ന ഞെ​രു​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ വി​ക്ര​മി​നെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​മാ​യി ആ​ന മ​ദ​പ്പാ​ടി​ലാ​യി​രു​ന്നു. ഇ​തോ​ടെ ചെ​ങ്ങ​ള​ത്താ​ണ് ആ​ന​യെ ത​ള​ച്ചി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും ചൊ​വ്വാ​ഴ്ച രാ​വി​ലെ തി​രു​ന​ക്ക​ര ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചി​രു​ന്നു. വൈ​കു​ന്നേ​ര​ത്തോ​ടെ തി​രി​ച്ച്‌ ചെ​ങ്ങ​ള​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ആ​ന ഇ​ട​ഞ്ഞ​ത്.
 
ഒ​രു വീ​ടി​ന്‍റെ മു​ന്‍​ഭാ​ഗ​ത്ത് ആ​ന നി​ല​യു​റ​പ്പി​ച്ച​പ്പോ​ള്‍ അ​തു​വ​രെ പു​റ​ത്തി​രു​ന്ന വി​ക്രം താ​ഴേ​യ്ക്ക് ഇ​റ​ങ്ങാ​ന്‍ ശ്ര​മി​ച്ചു. വാ​ലി​ല്‍ പി​ടി​ച്ച്‌ ഇ​റ​ങ്ങു​മ്ബോ​ള്‍ വൈ​ദ്യു​ത​പോ​സ്റ്റി​ല്‍ ചേ​ര്‍​ത്തു​വ​ച്ച്‌ ഞെ​രു​ക്കു​ക​യാ​യി​രു​ന്നു.  


LATEST NEWS