ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു; ഒരു പാപ്പാന് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു; ഒരു പാപ്പാന് പരിക്കേറ്റു

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകള്‍ വിരണ്ടു. ആനയുടെ കുത്തേറ്റ് ഉണ്ണികണ്ണന്‍ എന്ന പാപ്പാന് പരുക്കേറ്റു. പരുക്കേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊമ്ബന്‍ വിഷ്ണുവാണ് ഇടഞ്ഞത്. ഇതിനിടെ മറ്റ് രണ്ട് ആനകള്‍ ഇടഞ്ഞ് ആനത്താവളത്തിന് പുറത്തേക്ക് ഓടി. കൊമ്ബന്‍ പീതാംബരനും പിടിയാനയായ ലക്ഷ്്മി, കൃഷ്ണ എന്നീ ആനകളാണ് പുറത്തേക്ക് ഓടിയത്. ഈ ആനകളെ തളയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

കഴിഞ്ഞമാസം പത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ മൂന്ന് ആനകള്‍ വിരണ്ടിരുന്നു. ആനകളെ തളയ്ക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ പാപ്പാനായ സുഭാഷ് മരിക്കുകയും ചെയ്തിരുന്നു.


LATEST NEWS