എഞ്ചിനീയറിങ്​ കോളേജുകളില്‍  ഓംബുഡ്​സ്​മാന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എഞ്ചിനീയറിങ്​ കോളേജുകളില്‍   ഓംബുഡ്​സ്​മാന്‍

തിരുവനന്തപുരം: എഞ്ചിനീയറിങ്​ കോളേജ്​ വിദ്യാർഥികളുടെ പ്രശ്​നങ്ങളും പരാതികളും പരിഹരിക്കുന്നതിന്​ ഓംബുഡ്​സ്​മാനെ നിയമിക്കാൻ കേരള സാ​ങ്കേതിക സർവകലാശാല ഗവേണിങ്​ കൗ​ൺസിൽ യോഗം തീരുമാനിച്ചു. ഓംബുഡ്​സ്​മാൻ സ്വതന്ത്രമായിട്ടായിരിക്കും പ്രവർത്തിക്കുക. റിട്ട. ജില്ലാ ജഡ്​ജി റാങ്കിൽ കുറയാത്ത ഒരാളായിരിക്കും ബുഡ്​സ്​മാൻ.

സംസ്​ഥാനത്തെ 154 എഞ്ചീനീയറിങ്​ കോളജുകളിൽ യൂണിവേഴ്​സിറ്റി വിദഗ്​ധസംഘം വിശദ പരിശോധന നടത്താനും യോഗം തീരുമാനിച്ചു. തൃശൂർ പാമ്പാടി​ നെഹ്​റു കോളജിൽ വിദ്യാർഥി ആത്​മഹത്യ ചെയ്​ത പശ്​ചാത്തലത്തിലാണ്​ ഗവേണിങ്​ കൗ​ൺസിൽ യോഗം ഈ രണ്ട്​ തീരുമാനങ്ങളും എടുത്തത്​.ജില്ലാ ജഡ്ജിയുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ ഓംബുഡ്‌സാമാനായി നിയമിക്കുമെന്നും സാങ്കേതിക സര്‍വകലാശാല അറിയിച്ചു. വിഷ്ണു പ്രണോയിയുടെ മരണത്തിന് പുറമെ കോളേജ് അധികൃതര്‍ വിദ്യാര്‍ഥികളെ  ദ്രോഹിക്കുന്നുവെന്ന  വാര്‍ത്തയും വന്നിരുന്നു. സാഹചര്യത്തിലാണ് വിദ്യാര്‍ഥികളുടെ പരാതി കേള്‍ക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കാന്‍ ധാരണയായത്. 


LATEST NEWS