എന്റെ കൂട് പദ്ധതി തമ്പാനൂര്‍ ബസ് ടെര്‍മിനിലില്‍ തുടക്കമായി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

എന്റെ കൂട് പദ്ധതി തമ്പാനൂര്‍ ബസ് ടെര്‍മിനിലില്‍ തുടക്കമായി

തിരുവനന്തപുരം:  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത കേന്ദ്രങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ എന്റെ കൂട് എന്ന പദ്ധതിക്ക് നാളെ തുടക്കമാകും. സാമൂഹിക ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ ശൈലജ പദ്ധതി ഉദ്ഘാടനം ചെയ്യും. 

സുരക്ഷിതമായൊരു വാസസ്ഥലം ഒരുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക നീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതി തമ്പാനൂര്‍ ബസ് ടെര്‍മിനലിന്റെ എട്ടാം നിലയിലാണ് രാത്രികാല അഭയകേന്ദ്രം പ്രവര്‍ത്തിക്കുക.

സ്വന്തമായി സുരക്ഷിത താവളങ്ങള്‍ ഇല്ലാത്ത സ്ത്രീകള്‍, കുട്ടികള്‍, രാത്രികാലങ്ങളില്‍ നഗരത്തില്‍ ഒറ്റപെടുന്ന സ്ത്രീകള്‍ ഉള്‍പ്പടെ 12 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പദ്ധതിയുടെ സേവനം ലഭ്യമാണ്. വൈകിട്ട് അഞ്ചുമണി മുതല്‍ രാവിലെ എട്ട് മണിവരെയാണ് എന്റെ കൂട് പ്രവര്‍ത്തിക്കുക. 50പേര്‍ക്കാണ് ഒരു സമയം ഇവിടെ താമസിക്കാന്‍ സാധിക്കുക.

സമ്പൂര്‍ണമായും ശീതികരിച്ച മുറികളാണ് താമസത്തിനു നല്‍കുക. സൗജന്യ ഭക്ഷണം, ടിവി, മുഴുവന്‍ സമയ സെക്യൂരിറ്റി തുടങ്ങിയവ ഉള്‍പ്പെടെ താമസം പൂര്‍ണമായും സൗജന്യമാണ്. ഇതോടൊപ്പം അടുക്കളയും ശുചിമുറികളും ഉണ്ട്. തുടര്‍ച്ചയായി മൂന്ന് ദിവസമാണ് ഈ സൗകര്യം സ്വീകരിക്കാന്‍ ഉപഭോക്താക്കള്‍ക്ക് സാധിക്കുക. രണ്ട് വാച്ച്മാന്‍, മാനേജര്‍, രണ്ട് മിസ്ട്രസ്മാര്‍, സ്‌കാവഞ്ചര്‍ എന്നിങ്ങനെ ആറുപേര*!*!*!െയാണ് എന്റെ കൂടിന്റെ മേല്‍നോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നതിനായി നിയോഗിച്ചിരിക്കുന്നത്. 


LATEST NEWS