ബന്ധുനിയമന വിവാദം: നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഇ.പി ജയരാജൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബന്ധുനിയമന വിവാദം: നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഇ.പി ജയരാജൻ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ നിരപരാധിത്വം തെളിയിക്കാൻ കഴിഞ്ഞുവെന്ന് ഇ.പി ജയരാജൻ. വിവാദം ഉയർന്നപ്പോൾ രാജിവെക്കാനുള്ള തീരുമാനം ശരിയായിരുന്നു. ഇല്ലെങ്കിൽ താനും പാർട്ടിയും കൂടുതൽ വേട്ടയാടപ്പെട്ടേനെയെന്നും അദ്ദേഹം പറഞ്ഞു.

കുറ്റവിമുക്തനായപ്പോൾ തന്നെ മന്ത്രിസഭ വിപുലീകരണത്തിൽ പരിഗണിച്ചു. മന്ത്രിസഭയിൽ പോരായ്മ ഉണ്ടായിട്ടില്ല. ഒരു തരത്തിലുള്ള പരാതികളും ഇല്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു.

വ്യവസായ വികസനത്തിനു വേണ്ടി പൊതുമേഖലാ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങൾ ഉണ്ടാകും. കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കുകയാണ്​ ലക്ഷ്യം. തർക്കങ്ങളുടെ പേരിൽ വ്യവസായ മുരടിപ്പ്​ ഉണ്ടാകില്ല. വ്യവസായികൾക്ക്​ ധൈര്യപൂർവം കേരളത്തിലേക്ക്​ കടന്നു വരാമെന്നും അദ്ദേഹം വ്യക്​തമാക്കി. 

സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം കൂടിയായ ഇ.​പി.​ജ​യ​രാ​ജ​ന്‍  ചൊ​വ്വാ​ഴ്ച  മ​ന്ത്രി​യാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

നി​ല​വി​ല്‍ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ണ്ടാ​യി​രു​ന്ന എ.​സി. മൊ​യ്‌​തീ​ന് ത​ദ്ദേ​ശ സ്വ​യം ഭ​ര​ണം ന​ല്‍​കും. കെ.​ടി. ജ​ലീ​ലി​ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും സാ​മൂ​ഹ്യ ക്ഷേ​മ​വ​കു​പ്പും ന​ല്‍​കാ​നും സെ​ക്ര​ട്ടേ​റി​യേ​റ്റി​ല്‍ ധാ​ര​ണ​യാ​യി.