ദുരിതാശ്വാസ നിധി: ധനസമാഹരണത്തിനായി നിര്‍ബന്ധപിരിവില്ലെന്ന‌് മന്ത്രി ഇ പി ജയരാജന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുരിതാശ്വാസ നിധി: ധനസമാഹരണത്തിനായി നിര്‍ബന്ധപിരിവില്ലെന്ന‌് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരണത്തിനായി നിര്‍ബന്ധപിരിവില്ലെന്ന‌് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കനത്ത നാശനഷ‌്ടം സംഭവിച്ച കേരളത്തെ പുനനിര്‍മിക്കാന്‍ കോടിക്കണക്കിനു രൂപ ആവശ്യമാണ‌്. കേന്ദ്രത്തിന്റെയും ലോകബാങ്ക‌് പോലുള്ള ഏജന്‍സികളുടെയും സഹായം കൊണ്ടുമാത്രം പുനിര്‍മിതി സാധ്യമാകില്ല. ഈ സാഹചര്യത്തിലാണ‌് മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരോട‌് ഒരു മാസത്തെ ശമ്ബളം സംഭാവന നല്‍കാന്‍ അഭ്യര്‍ഥിച്ചതെന്ന് ജയരാജന്‍ ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ അവസ്ഥയെക്കുറിച്ച‌് കൃത്യമായ ബോധ്യം ഉള്ള ആരും ഈ അഭ്യര്‍ഥന മാനിച്ച‌് സംഭാവന നല്‍കും. അതേസമയം ശമ്ബളം നല്‍കാന്‍ താല്‍പ്പര്യമില്ലാത്ത ജീവനക്കാരെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലാക്കുയില്ല. നിര്‍ബന്ധ പിരിവിനും തയ്യാറല്ലെന്നും അദ്ദേഹം വ്യകതമാക്കി.

സ‌്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ അവരുടെ കഴിവിന്റെ പരമാവധി നല്‍കുന്നുണ്ട‌്. രണ്ടു ദിവസത്തിനുള്ളില്‍ 15 കോടി രൂപയിലേറെയാണ‌് സ‌്കൂളുകളില്‍ നിന്ന‌് സംഭാവന ലഭിച്ചത‌്. മന്ത്രിമാരുടെ നേതൃത്വത്തില്‍ ജില്ലകളില്‍ നടത്തുന്ന ധനസമാഹരണത്തോടും മികച്ച പ്രതികരണമാണുള്ളത‌്. കേരളം ഒറ്റക്കെട്ടായി ഇങ്ങിനെ ദുരിതാശ്വാസനിധിയിലേക്ക‌് ധനസമാഹരം നടത്തുമ്ബോള്‍ ഒരുവിഭാഗം ജീവക്കാര്‍ ഇതിനോട‌് മുഖംതിരിഞ്ഞു നില്‍ക്കുന്നത‌് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു.


LATEST NEWS