പാലക്കാട് ജില്ലയിലെ മലബാർ സിമന്റ്സ് ലിമിറ്റഡ് മന്ത്രി ഇ.പി ജയരാജന്‍ സന്ദര്‍ശിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പാലക്കാട് ജില്ലയിലെ മലബാർ സിമന്റ്സ് ലിമിറ്റഡ് മന്ത്രി ഇ.പി ജയരാജന്‍ സന്ദര്‍ശിച്ചു


തിരുവനന്തപുരം: വ്യവസായ വകുപ്പിന് കീഴിൽ പാലക്കാട് ജില്ലയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ മലബാർ സിമന്റ്സ് ലിമിറ്റഡ് വ്യവസായ മന്ത്രി ഇപി ജയരാജന്‍ സന്ദര്‍ശിച്ചു. മാനേജ്മെന്റുമായും അംഗീകൃത ട്രേഡ് യൂണിയനുകളുമായും കമ്പനിയുടെ പ്രവർത്തനത്തെക്കുറിച്ചു മന്ത്രി ചർച്ച നടത്തി. 

കമ്പനിയുടെ നല്ല രീതിയിലുള്ള പ്രവർത്തനത്തിന് വേണ്ടി മാർക്കറ്റിംഗ് വിഭാഗം ശക്തിപ്പെടുത്തുന്നതിനും, കോർപ്പറേറ്റ് ഗവേർണൻസ് മെച്ചപ്പെടുത്തുന്നതിനായും, കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും മാനേജ്മെന്റിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

കൂടാതെ കമ്പനിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി മാസത്തിൽ ഒരു തവണ കമ്പനി സന്ദർശിക്കുന്നതിന് റീയാബ് (RIAB) ചെയർമാന് നിർദ്ദേശം നൽകുകയും ചെയ്തു.


LATEST NEWS