കൊച്ചി കോര്‍പറേഷൻ മേയര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി കോര്‍പറേഷൻ മേയര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം

എറണാകുളം : കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചതോടെ മേയര്‍ക്കെതിരെ ആരോപണവുമായി പ്രതിപക്ഷം. കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയ പോലെയാണ് കൊച്ചി കോർപ്പറേഷന്റെ ഭരണമെന്ന് പ്രതിപക്ഷ നേതാവ് കെ.ജെ ആന്റണി കുറ്റപ്പെടുത്തി. അതേസമയം, വെളളക്കെട്ടിന്റെ കാര്യത്തില്‍ കോര്‍പറേഷനെ മാത്രം പഴിചാരുന്നതില്‍ അര്‍ഥമില്ലെന്ന് മേയറും പ്രതികരിച്ചു.

ഒന്‍പത് വര്‍ഷത്തെ യു.ഡി.എഫ് ഭരണത്തിനിടയ്ക്ക് ഇതുവരെ ഡ്രൈനേജ് മാസ്റ്റർപ്ലാൻ കൊണ്ടുവരാൻ ഭരണസമിതിക്കായിട്ടില്ല. പേരണ്ടൂര്‍ കനാല്‍ ഉള്‍പ്പെടെ നഗരത്തിലെ കനാലും കാനകളും നിറഞ്ഞ് കവിഞ്ഞിട്ടും ഇത് വൃത്തിയാക്കാനാവശ്യമായ ഫണ്ട് കാര്യക്ഷമമായി വിനിയോഗിച്ചില്ലെന്നും കോര്‍പറേഷന്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഏത് വിഷയത്തിലും ഉദ്യോഗസ്ഥരെ മാത്രം കുറ്റപ്പെടുത്തുന്ന മേയര്‍ ഉദ്യോഗസ്ഥരെ വിളിച്ച് ഇതുവരെ യോഗം പോലും ചേര്‍ന്നിട്ടില്ല. അധികാരം പങ്ക് വയ്ക്കാനുള്ള തർക്കമാണ് മേയറും ഡെ പ്യൂട്ടി മേയറും തമ്മിൽ നടക്കുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഭരണസമിതി പിരിച്ചുവിട്ട് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.