സ്വയം ഭരണത്തിന്റെ മറവില്‍ ഇഎസ്‌ഐ സ്വകാര്യവത്ക്കരിക്കാന്‍ നീക്കം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വയം ഭരണത്തിന്റെ മറവില്‍ ഇഎസ്‌ഐ സ്വകാര്യവത്ക്കരിക്കാന്‍ നീക്കം

തിരുവനന്തപുരം: സ്വയം ഭരണത്തിന്റെ മറവില്‍ ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സിനെ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു. മോദി ഗവണ്‍മെന്റ് നടപ്പാക്കുന്ന അജണ്ട കര്‍ണ്ണാടക സര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും എതിര്‍ത്തപ്പോള്‍ കേരള സര്‍ക്കാര്‍ രണ്ട് കൈയ്യും നീട്ടി സ്വീകരിയ്ക്കാന്‍ തയ്യാറാവുകയാണ്. 
ഇന്ത്യന്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സിന് സ്വയം ഭരണ പദവി നല്‍കി സൊസൈറ്റിയായി നിര്‍ത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ഇത് നടപ്പിലാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും അഭിപ്രായങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഈ പദ്ധതി നടപ്പാക്കാന്‍ മുന്‍െൈക എടുത്തത് ലേബര്‍ സെക്രട്ടറിയായ ടോം  ജോസ്  ഐഎഎസ് ആണ്. പദ്ധതി നടപ്പിലായാല്‍ സൊസൈറ്റിയുടെ ചെയര്‍മാന്‍ സ്ഥാനത്തേയ്ക്ക് എത്തുകയാണ് ടോം ജോസിന്റെ ലക്ഷ്യം.

         ഇഎസ്‌ഐ-യില്‍ സ്വയംഭരണം നടപ്പിലാക്കാന്‍ സംസ്ഥാനത്ത് നിന്ന് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസ് ഡയറക്ടറോട് നിര്‍ദ്ദേശിച്ചെങ്കിലും സ്വയംഭരണം നടപ്പിലാക്കിയാല്‍ 30 ലക്ഷം തൊഴിലാളികള്‍ക്ക് കിട്ടികൊണ്ടിരിക്കുന്ന ചികിത്സ സഹായം അട്ടിമറിക്കപ്പെടുമെന്നും ഡയറക്ടര്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് എതിരായതിനെ തുടര്‍ന്ന് അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍് ഐഎഎസ് ഉദ്യോഗസ്ഥനായ ബിജുവിനെ ടോം ജോസഫ് ചുമതലപ്പെടുത്തി. ബിജു അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നാണ് അന്വേഷണംഡോട്ട്‌കോമിനു ലഭിച്ച വിവരം. എന്നാല്‍ ഭരണതലത്തില്‍ ഈ വിഷയങ്ങള്‍ മൂടി വെക്കുകയാണുണ്ടായത്. ഭരണതലത്തില്‍ രഹസ്യചര്‍ച്ചകള്‍ മുന്നേറുമ്പോള്‍ ഇതു സംബന്ധിച്ച് നിയമസഭയില്‍ എംഎല്‍എമാര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ തൊഴില്‍ വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഒഴിഞ്ഞ് മാറുകയാണുണ്ടായത്.
 


LATEST NEWS