നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല; പ്രതിഷേധവുമായി  ഡിവൈഎഫ്ഐ  നഗരസഭയിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ അനുവദിച്ചില്ല; പ്രതിഷേധവുമായി  ഡിവൈഎഫ്ഐ  നഗരസഭയിൽ

ഏറ്റുമാനൂർ: നവജാതശിശുവിന്റെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ഏറ്റുമാനൂര്‍ നഗരസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. നഗരസഭ ഓഫിസില്‍ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ ചെയര്‍മാന്റെ കാബിനില്‍ എത്തി, നെയിംബോര്‍ഡുകള്‍ തകര്‍ത്തു. അധികാര തര്‍ക്കത്തെ തുടര്‍ന്ന് ഏറ്റുമാനൂരില്‍ നവജാതശിശുവിന്‍റെ സംസ്കാരം 36 മണിക്കൂര്‍ വൈകി. സംസ്കരിക്കാന്‍ സ്ഥലം വിട്ടുനല്‍കില്ലെന്ന നഗരസഭയുടെ നിലപാടാണ് ആദ്യം തിരിച്ചടിയായത്. പൊലീസിന്‍റെ ശ്രമഫലമായി സ്ഥലം വിട്ടുകിട്ടിയപ്പോള്‍ ആര് സംസ്കരിക്കും എന്നതിലായി തര്‍ക്കം. തര്‍ക്കം മുറുകിയതോടെ എസ്ഐയുടെ നേതൃത്വത്തില്‍ പൊലീസുകാര്‍തന്നെ കുഴിയെടുത്ത് കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.