ഫാക്ടിന്റെ 408 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ നീക്കം

ഫാക്ടില്‍ നടക്കുന്ന കെടുകാര്യസ്ഥതയെക്കുറിച്ചും അഴിമതിയെക്കുറിച്ചും അന്വേഷണംഡോട്ട്കോം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെക്കുറിച്ച് ഫാക്ടിലെ ഒരു ഉദ്യോഗസ്ഥന്‍ എഴുതിയ കത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫാക്ടിന്റെ 408 ഏക്കര്‍ ഭൂമി വില്‍ക്കാന്‍ നീക്കം

കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്താ പ്രാധാന്യം നേടിയ ഒരു ഭൂമി കച്ചവടമായിരുന്നു ഫാക്ടിന്റെ 408 ഏക്കറിന്റെ സ്വതന്ത്ര വിനിയോഗം കേന്ദ്രസര്‍ക്കാര്‍ കൈവശപ്പെടുത്തിയത്. അതോടെ 408 ഏക്കര്‍ വില്‍ക്കുമെന്ന് ഉറപ്പായി. കരാര്‍രേഖകള്‍ ഒപ്പിട്ട് കൈമാറിയതിനോടൊപ്പം തന്നെ ആയിരം കോടി തുകയ്ക്കുള്ള ചെക്ക് കൈമാറ്റം മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് ദുരൂഹമായി അവശേഷിക്കുമോ എന്നു ജീവനക്കാര്‍ സംശയിക്കുന്നു. 408 ഏക്കറിനു ബദലായി കേന്ദ്രസര്‍ക്കാര്‍ വെച്ചു നീട്ടുന്നത് 13.5 ശതമാനം പലിശയ്ക്കുള്ള അഞ്ച് വര്‍ഷക്കാലം തിരിച്ചടവുള്ള ഒരു ബ്ലേഡ് മാഫിയ സംസ്‌കാരം മാത്രമായി ഇത് അവശേഷിക്കുമോ?  

ആദ്യവര്‍ഷ മെറോട്ടോറിയവും കഴിഞ്ഞ് രണ്ടാംവര്‍ഷം മുതല്‍ 13.5 ശതമാനം പലിശയും മുതലും ഉള്‍പ്പെടെ കൂട്ടത്തില്‍ ലാന്‍ഡ് ബ്രോക്കര്‍ ഉള്‍പ്പെടെ എല്ലാ ഭാവങ്ങളോടു കൂടി ഫാക്ടിനെ വഴിയാധാരമാക്കിയെ അടങ്ങൂ എന്ന വാശിയിലാണ് ഫാക്ട് സിഎംഡി. കൊച്ചി റിഫൈനറിയുമായി ബന്ധപ്പെട്ട് മറ്റൊരു കച്ചവടത്തിന് കളമൊരുങ്ങി കഴിഞ്ഞു. അമ്പലമേട് ഡിവിഷന്‍ കൈവശാവകാശമുള്ള റിഫൈനറിയോട് ചേര്‍ന്ന് കിടക്കുന്ന 170 ഏക്കര്‍ ഉടന്‍ കൈമാറ്റം ചെയ്യപ്പെടുന്നു. തുശ്ചമായ നാല് ലക്ഷം രൂപയാണ് സെന്റിന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ കെഎസ്‌ഐഡിസിയുമായി ബന്ധപ്പെട്ട മറ്റൊരു 150 ഏക്കര്‍ ഫാക്ടില്‍ നിന്ന് ഉടന്‍ വേര്‍പ്പെട്ട് പോകാന്‍ എല്ലാ സാധ്യതകളും ഉണ്ട്.

ഫാക്ട് ഇന്ന്‌ ലാന്‍ഡ് ബ്രോക്കര്‍മാരുടെ താവളമായി മാറിയിരിക്കുകയാണ്. ഇതിന് ഗൂഢമായി നേതൃത്വം നല്‍കുന്നത് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന ഫാക്ടിന്റെ സിഎംഡിയാണ്. അറുപതുകളില്‍ ഫാക്ടിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന എം കെ കെ നായരുടെ ദീര്‍ഘവീക്ഷണത്തിനും കര്‍മോത്സുകതയ്ക്കും മേലെ ഒരു ഉത്തരേന്ത്യന്‍ അന്തകവിത്തിന്റെ വിളയാട്ടം എല്ലാ സീമകളും ലംഘിച്ച് കമ്പനിയുടെ പതനം എന്ന പാതയിലെത്തിച്ചിരിക്കുകയാണ്. ജീവനക്കാരും ട്രേഡ്‌ യൂണിയന്‍ നേതൃത്വവും പ്രതികരണശേഷിയില്ലാതെ വിറങ്ങലിച്ച് നില്‍ക്കുന്നു. ശരാശരി 55 വയസ്സില്‍ എത്തി നില്‍ക്കുന്ന ജീവനക്കാരെല്ലാം നിസ്സംഗരാണ്. അടുത്ത തലമുറയുടെ മുന്നില്‍ ഫാക്ട് ഉണ്ടാവാന്‍ സാദ്ധ്യതയില്ല. ദക്ഷിണേന്ത്യയിലെ കാര്‍ഷിക സംസ്‌കാരത്തിന് ഊടും പാവും നല്‍കിയ ഫാക്ട് അസ്തമയത്തിലേക്കാണ്. 


LATEST NEWS