ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ൽ 11 കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​യാ​​​ൾ പി​​​ടി​​​യി​​​ൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ൽ 11 കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​യാ​​​ൾ പി​​​ടി​​​യി​​​ൽ

കൊ​​​ല്ലം: ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ട്ട​​​റി​​​യു​​​ടെ പേ​​​രി​​​ൽ 11 കോ​​​ടി​​​യു​​​ടെ ത​​​ട്ടി​​​പ്പ് ന​​​ട​​​ത്തി​​​യ​​​യാ​​​ൾ പി​​​ടി​​​യി​​​ൽ. കൊ​​​ല്ലം ച​​​ന്ദ​​​ന​​​ത്തോ​​​പ്പ് ചാ​​​ത്തി​​​നാം​​​കു​​​ളം കു​​​ന്നു​​​വി​​​ള​​​വീ​​​ട്ടി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് ആ​​​ണ് ക്രൈം ​​​ബ്രാ​​​ഞ്ചി​​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്. നേ​​​ര​​​ത്തെ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് അ​​​തേ രീ​​​തി​​​യി​​​ൽ പ​​​രി​​​ച​​​യ​​​ക്കാ​​​രാ​​​യ പ​​​ല​​​രി​​​ൽ നി​​​ന്നും പ​​​ണം ത​​​ട്ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

 മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് 2010ൽ ​​​ഗ​​​ൾ​​​ഫി​​​ൽ ആ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ 50 കോ​​​ടി രൂ​​​പ​​​യു​​​ടെ ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ട്ട​​​റി അ​​​ടി​​​ച്ച​​​താ​​​യും ഈ ​​​തു​​​ക​​​യു​​​ടെ നികുതി അ​​​ട​​​ച്ചാ​​​ൽ പ​​​ണം കൈ​​​പ്പ​​​റ്റാ​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​മെ​​​ത്തി. ഇ​​​തു വി​​​ശ്വ​​​സി​​​ച്ച മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് നാ​​​ട്ടി​​​ൽ എ​​​ത്തി ചാ​​​ത്തി​​​നാം​​​കു​​​ള​​​ത്തെ പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ൽ നി​​​ന്ന് ഏ​​​ഴ് കോ​​​ടി​​​യോ​​​ളം സ​​​മാ​​​ഹ​​​രി​​​ച്ച് സ​​​ന്ദേ​​​ശം അ​​​യ​​​ച്ച​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ട്ട​​​പ്പോ​​​ൾ ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് ചെ​​​ല്ലാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. 

അ​​​വി​​​ടെ എ​​​ത്തി​​​യ​​​പ്പോ​​​ൾ ര​​​ണ്ടു​​​പേ​​​ർ ഒ​​​രു ക​​​റു​​​ത്ത പെ​​​ട്ടി ന​​​ൽ​​​കി. ഇ​​​തി​​​ൽ നി​​​ന്ന് ഒ​​​രു കെ​​​ട്ടി​​​ള​​​ക്കി അ​​​തി​​​ലെ ര​​​ണ്ട് നോ​​​ട്ടു​​​ക​​​ളെ​​​ടു​​​ത്ത് ഒ​​​രു മി​​​ശ്രി​​​ത​​​ത്തി​​​ൽ മു​​​ക്കി​​​യ​​​പ്പോ​​​ൾ ക​​​റു​​​ത്ത നി​​​റം മാ​​​റി ഡോ​​​ള​​​റാ​​​യി. ബാ​​​ക്കി തു​​​ക​​​യു​​​മാ​​​യി വ​​​ന്നാ​​​ൽ മു​​​ഴു​​​വ​​​ൻ നോ​​​ട്ടു​​​ക​​​ളും ഡോ​​​ള​​​റാ​​​ക്കാ​​​നു​​​ള്ള രാ​​​സ ലാ​​​യ​​​നി ന​​​ൽ​​​കാ​​​മെ​​​ന്ന് പ​​​റ​​​ഞ്ഞ് മ​​​ട​​​ക്കി. വീ​​​ണ്ടും കു​​​റ​​​ച്ച് പ​​​ണം സം​​​ഘ​​​ടി​​​പ്പി​​​ച്ച് ഓ​​​ൺ​​​ലൈ​​​ൻ ലോ​​​ട്ട​​​റി​​​ക്കാ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും കി​​​ട്ടി​​​യി​​​ല്ല. 

ഇ​​​തോ​​​ടെ പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യ ശേ​​​ഷം ത​​​നി​​​ക്ക് ല​​​ഭി​​​ച്ച സ​​​ന്ദേ​​​ശം കാ​​​ണി​​​ച്ച് വീ​​​ണ്ടും പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ൽ നി​​​ന്നും പ​​​ണം വാ​​​ങ്ങി. വാ​​​ങ്ങു​​​ന്ന പ​​​ണ​​​ത്തി​​​ന്‍റെ ഇ​​​ര​​​ട്ടി തു​​​ക​​​യു​​​ടെ ചെ​​​ക്ക് ഈ​​​ടാ​​​യി ന​​​ൽ​​​കു​​​ക​​​യും ചെ​​​യ്തു. വി​​​ശ്വാ​​​സം ഉ​​​റ​​​പ്പി​​​ക്കാ​​​ൻ നി​​​കു​​​തി​​​ക്കു​​​ള്ള പ​​​ണം ന​​​ൽ​​​കി​​​യാ​​​ൽ വി​​​ദേ​​​ശ പ​​​ണം കൈ​​​മാ​​​റു​​​ന്ന​​​തി​​​ൽ ത​​​ട​​​സ​​​മി​​​ല്ലെ​​​ന്ന മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മേ​​​യ​​​റു​​​ടെ​​​യും പേ​​​രി​​​ലു​​​ള്ള ഇ-​​​മെ​​​യി​​​ലും കാ​​​ണി​​​ച്ചി​​​രു​​​ന്നു. 

പ​​​ല​​​രും പ​​​ണം തി​​​രി​​​കെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ശ്നം ഉ​​​ണ്ടാ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​തോ​​​ടെ ഇ​​​യാ​​​ൾ ചാ​​​ത്ത​​​ന്നൂ​​​രി​​​ലേ​​​ക്ക് താ​​​മ​​​സം മാ​​​റ്റി. തു​​​ട​​​ർ​​​ന്ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ​​​യും പ​​​രി​​​ച​​​യ​​​ക്കാ​​​രി​​​ൽ നി​​​ന്നു വീ​​​ണ്ടും പ​​​ണം ക​​​ടം​​​വാ​​​ങ്ങി. ഇ​​​ട​​​പാ​​​ടു​​​കാ​​​ർ പ്ര​​​ശ്നം ഉ​​​ണ്ടാ​​​ക്കി​​​യ​​​തോ​​​ടെ ഭാ​​​ര്യ​​​യെ ഉ​​​പേ​​​ക്ഷി​​​ച്ച് കാ​​​മു​​​കി​​​യോ​​​ടൊ​​​പ്പം സു​​​ഹൃ​​​ത്തി​​​ന്‍റെ കാ​​​റു​​​മാ​​​യി മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫ് മു​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​തു​​​വ​​​രെ അ​​മ്പ​​തോ​​​ളം പേ​​​രാ​​​ണ് ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്. ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന പ്ര​​​തി​​​യെ കോ​​​ഴി​​​ക്കോ​​​ട് ന​​​രി​​​ക്കു​​​നി​​​യി​​​ൽ നി​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്. കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. 


LATEST NEWS