ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു : ഒരാൾ അറസ്റ്റിൽ

കോ​യ​ന്പ​ത്തൂ​ർ : ഫേ​സ്ബു​ക്ക് വ​ഴി പ​രി​ച​യ​പ്പെ​ട്ട എ​ട്ടാം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. തി​രു​പ്പൂ​ർ സ്വ​ദേ​ശി​നി​യാ​യ എ​ട്ടാം ക്ലാ​സു​കാ​രി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. ക​ഴി​ഞ്ഞ 27-നാ​ണ് കു​ട്ടി​യെ വീ​ട്ടി​ൽ​ നി​ന്ന് കാ​ണാ​താ​യ​ത്. മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​ൽ ന​ൽകി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നി​ടെ കു​ട്ടി വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി. തു​ട​ർ​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വി​വ​രം പു​റ​ത്താ​യ​ത്.

ഫേ​സ്ബു​ക്കി​ലൂ​ടെ പെ​ണ്‍​കു​ട്ടി ശി​വ എ​ന്ന യു​വാ​വു​മാ​യി പ​രി​ച​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 27ന് ​കു​ട്ടി ഇ​യാ​ളോ​ടൊ​പ്പം ചെ​ന്നൈ​യി​ലേ​യ്ക്കും പു​തു​ച്ചേ​രി​യി​ലേ​യ്ക്കും പോ​യി. ഇ​വ​ർ താ​മ​സി​ച്ച ലോ​ഡ്ജി​ലെ വാ​ട​ക കൊ​ടു​ക്കാ​ൻ കു​ട്ടി​യു​ടെ ഒ​രു പ​വ​ന്‍റെ മാ​ല​യും വി​റ്റു. ഇ​വി​ടെ​വ​ച്ച് ഇ​യാ​ൾ കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു.

ശി​വ​യു​ടെ പേ​ർ ഇ​ബ്രാ​ഹിം എ​ന്നാ​ണെ​ന്ന് അ​റി​ഞ്ഞ​തോ​ടെ വ​ഴ​ക്കു​ണ്ടാ​കു​ക​യും ഇ​വ​ർ ത​മ്മി​ൽ പി​രി​യു​ക​യും ചെ​യ്തു. വി​വ​ര​മ​റി​ഞ്ഞ ലോ​ഡ്ജ് ഉ​ട​മ പ്ര​ഭാ​ക​ര​നും കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു. പിന്നീട് ലോ​ഡ്ജി​ൽ നി​ന്നും ര​ക്ഷ​പ്പെ​ട്ട് കു​ട്ടി വീ​ട്ടി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ബ്രാ​ഹി​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​ഭാ​ക​ര​നു വേ​ണ്ടി അ​ന്വേ​ഷ​ണം തുടരുകയാണ്.