ഫീച്ചര്‍  അന്തേ്യാദയ അന്നയോജന (എ.എ.വൈ)

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫീച്ചര്‍  അന്തേ്യാദയ അന്നയോജന (എ.എ.വൈ)

അന്തേ്യാദയ അന്നയോജന (എ.എ.വൈ)

രാജ്യത്തെ പൊതുവിതരണ രംഗം ദരിദ്രനാരായണന്മാര്‍ക്കിടയില്‍ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ്‌ 2000 ഡിസംബറില്‍ അന്തേ്യാദയ അന്ന യോജന പ്രവര്‍ത്തനമാരംഭിച്ചത്‌.രാജ്യത്തെ ബി.പി.എല്‍ കാര്‍ഡുകാര്‍ക്കിടയില്‍ നിന്ന്‌ ഏറ്റവും ദരിദ്രന്മാരെ കണ്ടെത്തി അവര്‍ക്ക്‌ ഗോതമ്പ്‌ കിലോയ്‌ക്ക്‌ 2 രൂപയ്‌ക്കും, അരി കിലോയ്‌ക്ക്‌ 3 രൂപയ്‌ക്കും വിതരണം ചെയ്യുന്നതിനായി കേന്ദ്രസര്‍ക്കാര്‍ വന്‍ സബ്‌സിഡിയാണ്‌ നല്‍കുന്നത്‌. വിതരണത്തിനായി ചെലവാകുന്ന തുക അതത്‌ സംസ്ഥാന-കേന്ദ്രഭരണ പ്രദേശങ്ങളിലെ സര്‍ക്കാര്‍ കണ്ടെത്തണം. അങ്ങനെ ഭക്ഷ്യസബ്‌സിഡിയുടെ മുഴുവന്‍ പങ്കും ഈ ദരിദ്രരില്‍ ദരിദ്രര്‍ക്ക്‌ ലഭിക്കുന്നു. ഇത്തരക്കാരെ കണ്ടെത്തി അവര്‍ക്ക്‌ പ്രതേ്യകതയുള്ള എ.എ.വൈ റേഷന്‍ കാര്‍ഡ്‌ നല്‍കേണ്ടത്‌ സംസ്ഥാന സര്‍ക്കാരുകളുടെ ചുമതലയാണ്‌. 2012 ഡിസംബര്‍ 31-ലെ കണക്കനുസരിച്ച്‌ അന്തേ്യാദയ അന്നയോജന പദ്ധതി പ്രകാരം മാസം തോറും 8.51 ലക്ഷം ടണ്‍ ഭക്ഷ്യധാന്യമാണ്‌ വിതരണം ചെയ്യുന്നത്‌.2002 ഏപ്രില്‍ 1 മുതല്‍ അന്തേ്യാദയക്കാര്‍ക്ക്‌ മാസംതോറും 25 കിലോ ഭക്ഷ്യധാന്യം എന്നത്‌ 35 കിലോ ഗ്രാമാക്കി ഉയര്‍ത്തി.ബി.പി.എല്‍ കുടുംബങ്ങളില്‍ നിന്ന്‌ തെരഞ്ഞെടുത്ത ഒരു കോടി കുടുംബങ്ങള്‍ക്കാണ്‌ അന്തേ്യാദയ അന്നയോജന പദ്ധതിയുടെ പ്രയോജനം ആദ്യം ലഭിച്ചത്‌. പിന്നീട്‌ 2003-04, 2004-05, 2005-06 വര്‍ഷങ്ങളിലായി ഓരോ തവണയും 50 ലക്ഷം പേരെ വീതം എ.എ.വൈ പദ്ധതിയില്‍ച്ചേര്‍ത്തു. ഇപ്പോള്‍ 2.50 കോടി ഉപഭോക്താക്കളാണ്‌ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്‌. (ബി.പി.എല്‍ വിഭാഗത്തിന്റ 38 ശതമാനം എ.എ.വൈ)അന്തേ്യാദയ അന്നയോജന ഉപഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള വിശദമായ മാര്‍ഗ്ഗരേഖ സംസ്ഥാന, കേന്ദ്രഭരണപ്രദേശങ്ങളിലെ സര്‍ക്കാരുകള്‍ക്ക്‌ അയച്ചു കൊടുത്തിട്ടുണ്ട്‌. മാര്‍ഗ്ഗരേഖയില്‍ ഭൂമിയില്ലാത്ത കര്‍ഷകത്തൊഴിലാളികള്‍, ദരിദ്ര നെയ്‌ത്തുകാര്‍, കൊല്ലന്മാര്‍, ആശാരിമാര്‍, ചേരി നിവാസികള്‍, പോര്‍ട്ടര്‍മാര്‍, കൂലിപ്പണിക്കാര്‍, റിക്ഷാ വലിക്കുന്നവര്‍, കൈവണ്ടി വലിക്കുന്നവര്‍, പഴം-പൂക്കള്‍ വില്‍ക്കുന്നവര്‍, പാമ്പാട്ടികള്‍, ചവറു പെറുക്കുന്നവര്‍, ചെരുപ്പുകുത്തികള്‍, അശരണര്‍ മുതലായവരെയാണ്‌ എ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുന്നത്‌.വിധവകള്‍ ഗൃഹനായികമാരായ കുടുംബങ്ങള്‍, നിത്യരോഗികള്‍, ശരീരം തളര്‍ന്നവര്‍, 60 വയസ്സിന്‌ മുകളിലുള്ള നിരാശ്രയര്‍ എന്നിവരും എ.എ.വൈയുടെ കീഴില്‍ വരുന്നുണ്ട്‌. ഒപ്പം അവിവാഹിതരും നിരാശ്രയരുമായ സ്‌ത്രീ പുരുഷന്മാര്‍, മുഴുവന്‍ ആദിവാസി കുടുംബങ്ങള്‍ എന്നിവരും ഇക്കൂട്ടത്തില്‍പ്പെടുന്നു.2009 ജൂണ്‍ മൂന്നിന്‌ മാര്‍ഗ്ഗരേഖയില്‍ വരുത്തിയ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക്‌ ശേഷം അര്‍ഹരായ എല്ലാ ബി.പി.എല്ലുകാരും എയ്‌ഡ്‌സ്‌ ബാധിതരുടെ കുടുംബങ്ങള്‍ക്കും അന്തേ്യാദയ അന്നയോജന പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നുണ്ട്‌.


Loading...
LATEST NEWS