മുന്‍ കരുതല്‍ നടപടികള്‍ പാളുന്നു; സംസ്ഥാനത്ത്  എച്ച്  1എന്‍ 1 അടക്കമുള്ള വിവിധ തരം പനികള്‍ പടരുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുന്‍ കരുതല്‍ നടപടികള്‍ പാളുന്നു; സംസ്ഥാനത്ത്  എച്ച്  1എന്‍ 1 അടക്കമുള്ള വിവിധ തരം പനികള്‍ പടരുന്നു

തിരുവനന്തപുരം സംസ്ഥാനം രോഗബാധയുടെ പിടിയില്‍ അമരുന്നു. എച്ച് 1എന്‍ 1 അടക്കമുള്ള വിവിധ തരം പനികള്‍ ആണ് വ്യാപിക്കുന്നത്. ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും മുൻകരുതൽ നടപടികളുമായി രംഗത്തുണ്ടെങ്കിലും രോഗം പടരുകതന്നെയാണ്.   .തലസ്ഥാന ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗബാധ.    പകര്‍ച്ചപ്പനി ബാധിച്ച് നാലുപേര്‍ മരിച്ചിട്ടുണ്ട്. . മൂന്നുപേര്‍ എച്ച്1എൻ1 ബാധിച്ചും ഒരാള്‍ എലിപ്പനി മൂലവുമാണ് മരിച്ചത്.

കൊല്ലം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് മരണം. തിരുവനന്തപുരത്ത് 66 പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്ഥിരീകരിച്ചു.  ഇന്നലെ മാത്രം 1602 പേർ പനി ബാധിച്ചു ചികിത്സതേടി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ആറ് ഡോക്ടർമാർക്കും ഡെങ്കിപ്പനി ബാധിച്ചു. കൊല്ലം ജില്ലയിൽ ഇന്നലെ ചികിൽസ തേടിയത് 728 പേർ.  2 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജനുവരി മുതൽ ജില്ലയിൽ എച്ച്1 എൻ1 63 പേർക്ക് സ്ഥിരീകരിച്ചു.

ആലപ്പുഴ ജില്ലയിൽ ഇന്നലെ ഏഴു പേരെ ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രണ്ടു പേർക്ക് എലിപ്പനിയും ഏഴു പേർക്ക് ചിക്കൻ പോക്സും സ്ഥിരീകരിച്ചു. കോട്ടയം ജില്ലയിൽ  ഈ  മാസം ഇതുവരെ 16 പേർക്കു ഡെങ്കിപ്പനി ബാധിച്ചു. 120 ഇതര സംസ്ഥാന തൊഴിലാളികളിലും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേർക്കാണ് ഇതുവരെ എച്ച്‌1 എൻ1 സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ 15 കുട്ടികളെ മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇടുക്കി ജില്ലയിൽ ഈ മാസം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം 4333 ആണ്. ഇതിൽ ഒൻപതു പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. എറണാകുളം ജില്ലയിൽ 82 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു; 93 പേരിൽ എച്ച്1എൻ1 ബാധയും. എലിപ്പനി ബാധിച്ച് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ജില്ലയിൽ ഈ മാസം 109 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

മലപ്പുറം ജില്ലയിൽ 146 പേർക്ക് ഡെങ്കിപ്പനി സംശയിക്കുന്നു.  . രണ്ടുപേർക്ക് എച്ച്1എൻ1 സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലയിൽ 56 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 13 പേർക്ക് എച്ച്1എൻ1.   കാസർകോട് ജില്ലയിൽ രണ്ടു മാസത്തിനിടെ മൂന്നുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 


LATEST NEWS