നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു


കൊടുങ്ങല്ലൂര്‍: സിനിമാ പ്രവര്‍ത്തകനും നാടക നടനുമായിരുന്ന കുഞ്ഞുമുഹമ്മദ് മരണത്തിന് കീഴടങ്ങി.പുളിഞ്ചോട് പടിഞ്ഞാറു ഭാഗത്ത് താമസിച്ചിരുന്ന പരേതനായ ചുള്ളിപ്പറമ്പില്‍ അമ്മു സാഹിബിന്റെ മകന്‍ ആണ് കുഞ്ഞുമുഹമ്മദ്.

വളരെ ചെറുപ്പംമുതല്‍ കലയോട് ഏറെ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന ഇദ്ദേഹം നിരവധി നാടകങ്ങളില്‍ ഹാസ്യകഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. തുടര്‍ന്ന് സിനിമാ പ്രേമംകൊണ്ട് മദിരാശിയിലെത്തുകയും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സഹായിയായിക്കൂടുകയും ചെയ്തു.
പ്രസിദ്ധ സംവിധായകനും മതിലകത്തുകാരനുമായ കമലുമായുള്ള അടുത്തബന്ധം കുഞ്ഞുമുഹമ്മദിനെ അറിയപ്പെടുന്ന ഒരു സിനിമാനടനാക്കി.

ചൊവ്വാഴ്ച രാവിലെ സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.


 


LATEST NEWS