റവന്യു കമ്മി; കേന്ദ്രം 15,000 കോടി കേരളത്തിന് നല്‍കണം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റവന്യു കമ്മി; കേന്ദ്രം 15,000 കോടി കേരളത്തിന് നല്‍കണം

ന്യൂഡല്‍ഹി: കേരളത്തിന് അടുത്ത സാമ്പത്തിക വർഷത്തിലെ റവന്യു കമ്മി പരിഹരിക്കാൻ കേന്ദ്രം 15,323 കോടി നൽകണമെന്ന് ശുപാർശ. 15 -ാം ധനകാര്യ കമ്മിഷന്റേതാണ് ശുപാർശ. അടുത്ത സാമ്പത്തിക വർഷത്തിൽ കേരളത്തിന്റെ റവന്യുക്കമ്മി 31,939 കോടിയായിരിക്കുമെന്നാണ് 15 -ാം ധനകാര്യ കമ്മിഷന്റെ വിലയിരുത്തൽ. കേന്ദ്രത്തിന്റെ നികുതി വിഹിതം ലഭിച്ചാലും കേരളമടക്കം 14 സംസ്ഥാനങ്ങൾക്ക് റവന്യുക്കമ്മിയുണ്ടാകും.

പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങളിൽ മാലിന്യ നിർമാർജനത്തിനും ശുദ്ധജലവിതരണത്തിനുമായി പ്രത്യേക ധനസഹായവും ലഭിക്കും. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കൊച്ചി, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് കേന്ദ്ര സഹായം ലഭിക്കുക.

ഇതിന് പുറമെ ത്രിതല പഞ്ചായത്തുകൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് സംസ്ഥാനം അനുവദിക്കുന്ന തുകയ്ക്ക് തുല്യമായ വിഹിതം കേന്ദ്രവും അനുവദിക്കണമെന്ന് നിർദ്ദേശമുണ്ട്. കേരളത്തിലെ ഗ്രാമ തദ്ദേശസ്ഥാപനങ്ങൾക്ക് കേന്ദ്രത്തിൽ നിന്ന് ഗ്രാന്റായി 1,628  കോടി രൂപ ലഭിക്കും. നഗര തദ്ദേശ സ്ഥാപനങ്ങൾക്ക് കേന്ദ്ര ഗ്രാന്റായി 784  കോടിയാണ് ലഭിക്കുക.


LATEST NEWS