“അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തു” : ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണ മൊഴി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

“അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തു” : ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണ മൊഴി

അഗളി: മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ മരണ  മൊഴി പുറത്ത്.പോലീസിന് കൈമാറിയ നാട്ടുകാര്‍ തന്നെയാണ് തന്നെ മര്‍ദിച്ചതെന്നും അവര്‍ ചവിട്ടുകയും കള്ളനെന്ന് വിളിക്കുകയും ചെയ്തതായും മരണത്തിന് മുമ്പ്‌ മധു പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.മധു മോഷ്ടിച്ചതാണെന്ന് പറഞ്ഞ് കുറച്ച് അരിയും പോലീസ് വാഹനത്തില്‍ കയറ്റിയതായി എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. അഗളി പോലീസ് സ്‌റ്റേഷനിലെ അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ പ്രസാദ് വര്‍ക്കിയാണ് എഫ്.ഐ.ആര്‍ തയ്യാറാക്കിയത്.


ഹുസൈന്‍, മാത്തച്ചന്‍, മനു,അബ്ദുള്‍ റഹ്മാന്‍, അബ്ദുള്‍ ലത്തീഫ്, അബ്ദുള്‍ കരീം, എ.പി ഉമ്മര്‍ എന്നിവരാണ് മധുവിനെ പോലീസിന് കൈമാറിയത്. 
കാട്ടില്‍ നിന്നും പിടിച്ച് കൊണ്ടുവന്ന മധുവിനെ വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് നാട്ടുകാര്‍ മുക്കാലി ജംഗ്ഷനിലെ സി.ഐ.ടി.യു വെയിറ്റിംഗ് ഷെഡിലെത്തിച്ച് പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് എത്തുകയായിരുന്നുവന്നും എഫ്.ഐ.ആര്‍ ചൂണ്ടിക്കാട്ടുന്നു. സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുന്ന വഴിക്ക് മധു ഛര്‍ദിക്കുകയും അവശ നിലയിലാവുകയും ചെയ്തു. ബോധമില്ലാതായ മധുവിനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധിച്ച ഡോക്ടര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്നും  എഫ്.ഐ.ആര്‍ വ്യക്തമാക്കുന്നുണ്ട്.