‘മോള്‍ എന്റെ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുന്നു’ ; 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മകളെക്കുറിച്ച് പറഞ്ഞ ബാലഭാസ്കറിന്റെ വാക്കുകള്‍ ഓര്‍ത്ത്‌ ഫിറോസ്‌ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘മോള്‍ എന്റെ നെഞ്ചില്‍ കിടന്നു തലകുത്തി മറിയുന്നു’ ; 16 വര്‍ഷം കാത്തിരുന്നു കിട്ടിയ മകളെക്കുറിച്ച് പറഞ്ഞ ബാലഭാസ്കറിന്റെ വാക്കുകള്‍ ഓര്‍ത്ത്‌ ഫിറോസ്‌ 

നീണ്ട  16 വര്‍ഷത്തെ കാത്തിരിപ്പിന്റെയും  പ്രാര്‍ത്ഥനയുടെയും  ഫലമായിരുന്നു പ്രശസ്ത വയലിനിസ്റ്റ്  ബാലഭാസ്കറിനും ഭാര്യ ലക്ഷ്മിക്കും തേജസ്വിനി ജനിക്കുന്നത്. തിരക്കുകളുടെ ലോകത്ത് ബാലഭാസ്കരിന്റെ മാലാഖയായിരുന്ന കുഞ്ഞ് തേജസ്വിനി മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞത് ഇപ്പോഴും ആ മാതാപിതാക്കള്‍ അറിഞ്ഞിട്ടില്ല. ഗുരുതരമായ പരിക്കുകളോടെ ശസ്ത്രക്രിയയ്ക്ക് വിധേയനായ ബാലഭാസ്കര്‍ ഇപ്പോഴും അപകട നില തരണം ചെയ്തിട്ടില്ല. ഒരുപാട് നാളത്തെ ദുഖത്തിന് ശേഷം ബാലഭാസ്കറിനും   ലക്ഷ്മിക്കുംനല്‍കിയ തേജസ്വിനി എന്ന സന്തോഷം വിധിയുടെ ക്രൂരതയില്‍ നഷ്ടമാകുമ്പോള്‍ കേരളം മുഴുവനും ദുഖത്തിലാണ്


ആര്‍ ജെ ഫിറോസ്‌  ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പ്  ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.മുന്‍പൊരിക്കല്‍ വിളിച്ചപ്പോള്‍ സംസാരത്തിനൊടുവില്‍ ‘മോളെന്തിയേ ചേട്ടാ’ എന്നുള്ള ചോദ്യത്തിന് ബാലഭാസ്‌കറിന്റെ മറുപടിയാണ് ഫിറോസ് ഓര്‍ത്തെടുക്കുന്നത്.  അവളിതാ എന്റെ നെഞ്ചില്‍ക്കിടന്ന് തലകുത്തി മറിയുന്നു’ എന്നാണ് ചിരിയോടെ ബാലഭാസ്‌കര്‍ പറഞ്ഞത്. മനസ്സിലെ നോവായി കുഞ്ഞാവ പോയി എന്നും ഫിറോസ് എഴുതിയിരിക്കുന്നു. ഇനിയൊരിക്കലും ആ നെഞ്ചില്‍ കിടന്ന് തലകുത്തിമറിയാന്‍ തേജസ്വിനി ബാലയെന്ന കുഞ്ഞാവയില്ല.  രണ്ട് വര്‍ഷത്തെ മാത്രം സമയം വിധിക്കപ്പെട്ട മാലാഖ തിരിച്ചുപോയിക്കഴിഞ്ഞു.ചേട്ടനും ചേച്ചിയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമ്പോള്‍ ആ വിയോഗം താങ്ങാനുള്ള കരുത്തു കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും ഫിറോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ഫെയ്സ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം 


LATEST NEWS