വേശ്യ പരാമർശം;  മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 വേശ്യ പരാമർശം;  മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍

കോഴിക്കോട്: ഫെയ്‌സ്ബുക്ക് ലൈവില്‍ തന്നെ വിമര്‍ശിച്ചവരെ വേശ്യയെന്ന് പരാമര്‍ശിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫിറോസ് കുന്നംപറമ്പില്‍. കഴിഞ്ഞദിവസത്തെ ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് വേശ്യ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ മാപ്പ് പറയുന്നതായി ഫിറോസ് കുന്നംപറമ്പില്‍ പറഞ്ഞത്. 

ഫിറോസ് കുന്നംപറമ്പില്‍ മഞ്ചേശ്വരത്തെ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചുവെന്ന വിമര്‍ശനമാണ് സാമൂഹികമാധ്യമങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ജസ്ല മാടശ്ശേരിയെന്ന മുന്‍ കെ.എസ്.യു. നേതാവും ഇതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനെതിരായി പ്രതികരിച്ച ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയിലാണ് തനിക്കെതിരെ വിമര്‍ശനമുന്നയിച്ചത് വേശ്യാവൃത്തി നടത്തുന്ന സ്ത്രീയാണെന്ന് പേര് പരാമര്‍ശിക്കാതെ ഫിറോസ് പറഞ്ഞത്. 
 


LATEST NEWS