കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കരമന കൊലപാതകത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: കരമനയിലെ അനന്തുവിന്റെ കൊലപാതകത്തില്‍ അഞ്ച് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. എട്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. 15 ദിവസത്തിനിടെ രണ്ട് കൊലപാതകങ്ങളാണ് മയക്കുമരുന്നിന് അടിപ്പെട്ടവര്‍ നടത്തിയത്. ചിറയിന്‍കീഴിലെ വിഷ്ണുവിനെ കൊലപ്പെടുത്തിയതും മയക്കുമരുന്ന് ലഹരിയിലായിരുന്നു. നിസ്സാര കാരണങ്ങള്‍ക്ക് കൊലപാതകങ്ങള്‍ നടത്തുന്നത് പോലീസും ഞെട്ടലോടെയാണ് കാണുന്നത്. അനന്തുവിന്റെ കൊലപാതകികള്‍ കൊലപാതകത്തിന് ശേഷവും ക്രൂരത തുടര്‍ന്നത് പോലീസ് ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രതികള്‍ മൃതശരീരം വലിച്ചിഴക്കുകയും മുകളിലേക്ക് എറിഞ്ഞ് കളിക്കുകയും ചെയ്തു.


LATEST NEWS