ലോകകപ്പ് ഫുട്ബോള്‍: കോഴിക്കോട് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദേശം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ലോകകപ്പ് ഫുട്ബോള്‍: കോഴിക്കോട് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദേശം


കോഴിക്കോട്: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ച്‌ കോഴിക്കോട് ജില്ലയില്‍ വ്യാപകമായി ഉയര്‍ത്തിയിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ കലക്ടറുടെ നിര്‍ദേശം. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനു തന്നെയും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഈ മാസം 17 ന് വൈകീട്ട് ആറുമണിക്കകം നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

നീക്കം ചെയ്യുന്ന ഫ്ലക്സുകള്‍ കോഴിക്കോട് കോര്‍പറേഷന്റെ വെസ്റ്റ്ഹില്ലിലുള്ള പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ സംഭരിക്കന്‍ കേന്ദ്രീകൃത സംവിധാന ഒരുക്കിയിട്ടുണ്ടെന്നും ഈ സംവിധാനം പ്രയോജനപ്പെടുത്തണമെന്നും ജില്ലാ കളക്ടര്‍ യു വി ജോസ് അറിയിച്ചു.

ഫ്ലക്സുകള്‍ യാതൊരു കാരണവശാലുംവലിച്ചു കീറിയും കത്തിച്ചും നശിപ്പിക്കാതെ ശേഖരിച്ച്‌ വെസ്റ്റ്ഹില്‍ പ്ലാസ്റ്റിക് ഷെഡിംഗ് യൂണിറ്റില്‍ എത്തിക്കേണ്ടതാണ്.
പരിസ്ഥിതിക്ക് ദോഷകരമാകുന്ന വിധം ഫ്ലക്സുകള്‍ നീക്കം ചെയ്യാതെ നിലനിര്‍ത്തുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമവും പഞ്ചായത്ത് രാജ്, മുന്‍സിപ്പല്‍ നിയമവും ഉപയോഗിച്ച്‌ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.