കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ഹാ​യം; മു​ഖ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച നരേന്ദ്രമോദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ഹാ​യം; മു​ഖ്യ​മ​ന്ത്രി ചൊ​വ്വാ​ഴ്ച നരേന്ദ്രമോദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന കേ​ര​ള​ത്തി​നു കേ​ന്ദ്ര സ​ഹാ​യം തേ​ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ചൊ​വ്വാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി നരേന്ദ്രമോദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണു കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ​മ​യം ന​ല്‍​കി​യി​ട്ടു​ള്ള​ത്. 

എ​ന്നാ​ല്‍, പു​ന​ര്‍ നി​ര്‍​മാ​ണ പാ​ക്കേ​ജ് ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. അ​തി​നാ​ല്‍ പാ​ക്കേ​ജ് പ്ര​ധാ​ന​മ​ന്ത്രി​ക്കു സ​മ​ര്‍​പ്പി​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്കു ക​ഴി​യി​ല്ല. നേ​ര​ത്തെ സ​മ​ര്‍​പ്പി​ച്ച ന​ഷ്ട​ത്തി​ന്‍റെ ക​ണ​ക്കാ​കും പ്ര​ധാ​ന​മ​ന്ത്രി​ക്കു നേ​രി​ട്ടു കൈ​മാ​റു​ക. 

പ്ര​ള​യ ദു​ര​ന്ത​ത്തി​ല്‍ കേ​ന്ദ്ര മാ​ന​ദ​ണ്ഡ പ്ര​കാ​രം സം​സ്ഥാ​ന​ത്തി​നു​ണ്ടാ​യ ന​ഷ്ട​മാ​യ 4,796.35 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മ​ട​ങ്ങി​യ നി​വേ​ദ​നം സം​സ്ഥാ​നം സ​മ​ര്‍​പ്പി​ച്ചി​രു​ന്നു. ഇ -​മെ​യി​ല്‍ വ​ഴി​യാ​ണു സ​മ​ര്‍​പ്പി​ച്ച​ത്. 

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ്പെ​ഷ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​സ്ഥാ​ന​ത്തു സ​ന്ദ​ര്‍​ശ​നം ന​ട​ത്തു​ക​യാ​ണ്. സം​ഘം തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യെ​യും റ​വ​ന്യു​മ​ന്ത്രി​യെ​യും ക​ണ്ടു ച​ര്‍​ച്ച ന​ട​ത്തു​ന്നു​ണ്ട്.