ചങ്കിടിപ്പാണ് അർജന്റീനയെന്ന് മണിയാശാന്‍; ചങ്കിടിപ്പല്ല ചങ്കുറപ്പാണ്, കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശമെന്ന് കടകംപള്ളി; മന്ത്രിമാര്‍ക്കിടയിലും ഫുട്ബോള്‍ പോര്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചങ്കിടിപ്പാണ് അർജന്റീനയെന്ന് മണിയാശാന്‍; ചങ്കിടിപ്പല്ല ചങ്കുറപ്പാണ്, കാനറിപ്പടയാണ് ആശാനേ കാല്‍പ്പന്തിന്റെ ആവേശമെന്ന് കടകംപള്ളി; മന്ത്രിമാര്‍ക്കിടയിലും ഫുട്ബോള്‍ പോര്

തിരുവനന്തപുരം: റഷ്യന്‍ ലോകകപ്പിന് ആരവമുയരാന്‍ മണിക്കൂറുകൾ മാത്രം ബാക്കി നില്‍ക്കെ ലോകം പല കൊടിക്കീഴുകളിൽ അണിനിരന്ന് കഴിഞ്ഞു. പലയിടത്തും ആരാധകർ തമ്മിലുള്ള പരസ്യ തർക്കവും ഉടലെടുത്തിട്ടുണ്ട്. ഈ തർക്കം മന്ത്രിസഭയിലേക്കും നീണ്ടുവെന്നതാണ് പുതിയ കൗതുകം.

തന്‍റെ ഇഷ്ട ടീമായ അര്‍ജന്റീനയ്ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി എം.എം മണി രംഗത്തെത്തി. അര്‍ജന്റീനന്‍ ടീമിന്റെ ടീ ഷര്‍ട്ട് ധരിച്ച് ചങ്കിടിപ്പാണ് അര്‍ജന്റീന, അന്നും ഇന്നും എന്നും എന്ന അടികുറിപ്പോടെയാണ് മണി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.

നിമിഷ നേരം കൊണ്ട് അയ്യായിരത്തില്‍ പരം ലൈക്കും 500 പരം ഷെയറും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് മണിയുടെ പോസ്റ്റ്.

അതേസമയം, ബ്രസീൽ ടീമിനോടുള്ള ആരാധന വ്യക്തമാക്കി മന്ത്രി കടകംപ്പള്ളി സുരേന്ദ്രനും രംഗത്തെത്തി. 
ചങ്കിടിപ്പല്ല ചങ്കുറപ്പാണ്. കാനറിപ്പടയാണ് ആശാനേ, കാൽപ്പന്തിന്റെ ആവേശം, മഞ്ഞപ്പടയുടെ മാന്ത്രികതയ്ക്കൊപ്പം- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റുകളോടു വളരെ രസകരമായാണ് ആളുകളുടെ പ്രതികരണം.