ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു; സിപിഎം നേതാവിന്‍റെ മകനെതിരേ പരാതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദുബായിലെ കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു; സിപിഎം നേതാവിന്‍റെ മകനെതിരേ പരാതി

തിരുവനന്തപുരം : ദുബായിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിന്നും സിപിഎം നേതാവിന്റെ മകന്‍ രണ്ട് തവണയായാണ് 13 കോടി രൂപ തട്ടിയെടുത്തതെന്നാണ് പരാതി. പ്രതിയെ പിടികൂടാന്‍ യുഎഇ സര്‍ക്കാര്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്നാണ് വിവരം. ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഇതിനുള്ള നിര്‍ദേശം നല്‍കിയതായുമാണ് പുറത്തുവന്ന വാര്‍ത്തകള്‍.

പണം എത്രയും വേഗം തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നുമാണ് കമ്പനിയുടെ നിലപാട്. പരാതിയുമായി ഈ നേതാവിനെ സമീപിച്ചപ്പോള്‍ തുക തിരികെ നല്‍കാമെന്ന് പറഞ്ഞെങ്കിലും തുടര്‍നടപടികളൊന്നും ഉണ്ടായില്ലെന്നും കമ്പനി അധികൃതര്‍ പറയുന്നു. ഈ കേസില്‍ അടുത്ത മാസം വാദം ആരംഭിക്കാന്‍ ഇരിക്കെ, കേസ് ഒത്തുതീര്‍പ്പാക്കാനുള്ള  ശ്രമമാണ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.


LATEST NEWS