ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് എന്തായാലും പദ്ധതി നടപ്പിലാക്കണം; കുറച്ച് പേർ ബുദ്ധിമുട്ടുകൾ സഹിക്കണമെന്നും കോടതി 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗെയില്‍ പദ്ധതിയുടെ അലൈന്‍മെന്റ് എന്തായാലും പദ്ധതി നടപ്പിലാക്കണം; കുറച്ച് പേർ ബുദ്ധിമുട്ടുകൾ സഹിക്കണമെന്നും കോടതി 

ഗെയില്‍ പൈപ്പ് ലൈന്‍ വിഷയത്തില്‍ സമരക്കാര്‍ക്ക് തിരിച്ചടിയായി ഹൈക്കോടതി നിര്‍ദേശം. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് എന്തായാലും പദ്ധതി നടപ്പിലാക്കണമെന്ന് കഴിഞ്ഞ ഓഗസ്റ്റ് നാലിന് ഹൈക്കോടതി വിധിച്ചിരുന്നതായി ഒരു സ്വകാര്യ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഗെയില്‍ പോലുള്ള പദ്ധതികള്‍ വരുമ്പോള്‍ കുറച്ചു പേര്‍ ബുദ്ധിമുട്ടനുഭവിച്ചേ പറ്റൂ എന്നും ഹൈക്കോടതി വിധിയിൽ  പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.


 ഗെയില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന എല്ലാ ഉത്തരവുകളും കോടതി അന്നത്തെ വിധിയിൽ റദ്ദാക്കുകയും ചെയ്തിരുന്നു. പൊതു-വ്യക്തിഗത അവകാശങ്ങള്‍ വരുമ്പോള്‍ പൊതു ആവശ്യത്തിനാണ് മുന്‍തൂക്കം. ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റണമെന്ന ഇരിങ്ങാലക്കുട സ്വദേശികളായ ജോണ്‍, ജോര്‍ജ് എന്നിവര്‍ നല്‍കിയ ഹരജിയിലാണ് കോടതി വിധി. മുന്‍ ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് വിരമിക്കുന്നതിന് മുമ്പ് ഓഗസ്റ്റ് നാലിനാണ് ഇക്കാര്യം വ്യക്തമാക്കിയത്.


LATEST NEWS