ഗെയിൽ വിരുദ്ധ സമരം; ഇന്ന് കോഴിക്കോട് കൺവെൻഷൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗെയിൽ വിരുദ്ധ സമരം; ഇന്ന് കോഴിക്കോട് കൺവെൻഷൻ

ഗെയില്‍ വാതക പൈപ്പ് ലൈനിന് എതിരെയുള്ള സമരം ശക്തമാക്കാനൊരുങ്ങി സമരസമിതി. ഇന്ന് കോഴിക്കോട് ജില്ലയില്‍ കണ്‍വെന്‍ഷന്‍ നടക്കും. ഗെയിൽ പൈപ്പ്‌ലൈൻ കടന്ന് പോകുന്ന ഏഴ് ജില്ലകളില്‍ നിന്നുളളവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്. ഉച്ചയ്ക്ക് മൂന്ന് മണിയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് കണ്‍വെന്‍ഷന്‍.
 
എറണാകുളം, തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുളളവരാണ് യോഗത്തില്‍ പങ്കെടുക്കുക. ജനവാസ മേഖലയിലൂടെയുള്ള പദ്ധതി രൂപരേഖ മാറ്റുക, ഏറ്റെടുക്കുന്ന ഭൂമിയുടെ മാര്‍ക്കറ്റ് വിലയുടെ നാല് ഇരട്ടി നല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരസമിതി വീണ്ടും രണ്ടാംഘട്ട സമരം ആരംഭിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് സമരസമിതി ഇന്ന് കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ക്കുന്നത്.


LATEST NEWS