ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യും

കൊച്ചി: വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ ആലുവ റൂറല്‍ എസ്പിയായിരുന്ന എ.വി ജോര്‍ജിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ കേസില്‍ ജോര്‍ജിനെ പ്രതിയാക്കുന്ന കാര്യങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ പിന്നീട് പറയാമെന്നും അന്വേഷണ സംഘം അറിയിച്ചു.

ഇതിനുമുമ്പും അന്വേഷണ സംഘം ജോര്‍ജിനെ ചോദ്യം ചെയ്തിരുന്നു. ശ്രീജിത്തിന്റെ മരണത്തില്‍ ജോര്‍ജിന് വീഴ്ച സംഭവിച്ചുവെന്ന അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ സ്ഥലം മാറ്റുകയും പിന്നീട് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. 

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചില കാര്യങ്ങള്‍ വ്യക്തത വരുത്താന്‍ വേണ്ടിയാണ് ചോദ്യം ചെയ്യുന്നത്.