ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗണേഷ് കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്

പത്തനാപുരം: കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍ വീട്ടിനകത്തേക്കും പതിച്ചിട്ടുണ്ട്.സംഭവ സമയത്ത് കെബി ഗണേഷ് കുമാര്‍ എംഎല്‍എ വീട്ടിലുണ്ടായിരുന്നില്ല.

എന്നാല്‍ രാത്രി പന്ത്രണ്ട് മണിവരെ വീട്ടില്‍ തന്നെ ഉണ്ടായിരുന്നു എന്നാണ് ഗണേഷ് കുമാര്‍ പറയുന്നത്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.രാഹുല്‍ ഗാന്ധിയുടെ പത്തനാപുരത്തെ പൊതുയോഗത്തില്‍ പങ്കെടുക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആണ് സംഭവത്തിന് പിന്നിലെന്നാണ് കേരളാ കോണ്‍ഗ്രസ് ബിയുടെ ആരോപണം.