കാ​സ​ർ​ഗോ​ട്ട് ഗാ​സ സ്ട്രീ​റ്റ് ; ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കാ​സ​ർ​ഗോ​ട്ട് ഗാ​സ സ്ട്രീ​റ്റ് ; ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി

കാ​സ​ർ​ഗോ​ഡ് : കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലെ ഒ​രു തെ​രു​വി​ന് ഗാ​സ സ്ട്രീ​റ്റ് എ​ന്ന പേ​രു ന​ൽ​കി​യ സം​ഭ​വം വി​വാ​ദ​മാ​കു​ന്നു. അ​ണ​ങ്കൂ​രി​നു സ​മീ​പ​ത്തെ തു​രു​ത്തി ജു​മാ മ​സ്ജി​ദി​നോ​ട് ചേ​ർ​ന്നു​ള്ള തെ​രു​വി​നാ​ണ് ഗാ​സ സ്ട്രീ​റ്റ് എ​ന്ന പേ​ര് ന​ൽ​കി​യ​ത്.

ന​ഗ​ര​സ​ഭ​യു​ടെ ന​വീ​ക​ര​ണ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് കോ​ണ്‍​ക്രീ​റ്റ് ചെ​യ്ത റോ​ഡാ​ണി​ത്. പൊ​തു​പ​ണം ചെ​ല​വ​ഴി​ച്ച് റോ​ഡി​ന്‍റെ നാ​മ​ക​ര​ണം ന​ട​ത്തു​ന്പോ​ൾ പാ​ലി​ക്കേ​ണ്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ളൊ​ന്നും ഈ ​പേ​രു​മാ​റ്റ​ത്തി​നു​ണ്ടാ​യി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പ​മു​യ​രു​ന്ന​ത്. എ​ന്നാ​ൽ റോ​ഡി​നും തെ​രു​വി​നും ഇ​ങ്ങ​നെ​യൊ​രു പേ​രു ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നാ​ണ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ​യും വി​ശ​ദീ​ക​ര​ണം.
 

 




ഇ​സ്രാ​യേ​ലി​നും പ​ല​സ്തീ​നും ഇ​ട​യി​ലെ ത​ർ​ക്ക പ്ര​ദേ​ശ​മാ​യ ഗാ​സ​യു​ടെ പേ​ര് ന​ൽ​കി​യ​ത് തീ​വ്ര​വാ​ദ ആ​ശ​യ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.