ജര്‍മന്‍ സംഗീത വിരുന്ന്  ഞായറാഴ്ച മട്ടാഞ്ചേരി ‘ഉരു’വില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ജര്‍മന്‍ സംഗീത വിരുന്ന്  ഞായറാഴ്ച മട്ടാഞ്ചേരി ‘ഉരു’വില്‍

കൊച്ചി: തിരുവനന്തപുരത്തെ ജര്‍മന്‍ സാംസ്‌കാരിക കേന്ദ്രമായ ഗൊയ്‌ഥെ  സെന്‍ട്രം കൊച്ചി-ബിനാലെ ഫൗണ്ടേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സംഗീത വിരുന്ന് ഒക്ടോബര്‍ 15 ഞായറാഴ്ച വൈകീട്ട് 6.45 ന് മട്ടാഞ്ചേരിയിലെ ഉരു ആര്‍ട്ട് ഹാര്‍ബറില്‍ നടക്കും. ജര്‍മന്‍ ബാന്‍ഡായ 'സോയ്‌സാസ് ഗ്രോവ്' ആണ് പരിപാടി അവതരിപ്പിക്കുന്നത്.

 

ന്യൂറംബര്‍ഗ് മ്യൂസിക്ക് അക്കാദമിയിലെ പ്രശസ്തരായ സംഗീതജ്ഞര്‍  പരിപാടിയില്‍ പങ്കെടുക്കും. ഡേവിഡ് സോയ്‌സ(ഗാനം), ലുക്കാസ് ഗ്രോസ്സ്മാന്‍(കീബോര്‍ഡ്), മോറിട്‌സ് ഗ്രാഫ്(ബാസ്), ജോഹാനെസ് കോച്ച്(ഡ്രംസ്) എന്നിവരാണിവര്‍.  സമകാലീന ജര്‍മന്‍ ജാസ്-റോക്ക്  സംഗീതത്തിലെ പുത്തന്‍ താരോദയമാണ് ഈ ചെറുപ്പക്കാര്‍.

 

റോക്ക്, പോപ്പ്, മോടൗണ്‍ ഫങ്ക്, സോള്‍ ട്യൂണ്‍സ് എന്നിങ്ങനെ വ്യത്യസ്തമായ സംഗീത ശൈലികളെ ഒന്നിപ്പിച്ചു കൊണ്ടുള്ളതാണ് ഇവരുടെ പ്രകടനം. ജര്‍മന്‍ ദേശീയ ദിനാഘോഷങ്ങള്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജര്‍മന്‍ കോണ്‍സുലേറ്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് ഇവര്‍ കേരളത്തിലെത്തിയത്.

 

പൊതുജനത്തിന് സംഗീത വിരുന്നില്‍ പ്രവേശനം സൗജന്യമായിരിക്കും. ലോട്ടസ് ക്ലബിനെതിര്‍വശമുള്ള ഗോയ്‌ഥെ സെന്‍ട്രം ഓഫീസില്‍ നിന്നോ(0484-4067333), കൊച്ചി-ബിനാലെ ഫൗണ്ടേഷന്റെ ഫോര്‍ട്ട് കൊച്ചിയിലെ ഓഫീസില്‍ നിന്നോ പാസുകള്‍ ലഭിക്കും www.german.in/trivandrum/soyzasgroove എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡിജിറ്റല്‍ പാസും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

 

 

​​


LATEST NEWS