നീതി തേടി മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിവരാവകാശ കമ്മിഷനു മുന്നില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീതി തേടി മുന്‍ മുഖ്യ വിവരാവകാശ കമ്മിഷണര്‍ വിവരാവകാശ കമ്മിഷനു മുന്നില്‍

തിരുവനന്തപുരം : മുഖ്യവിവരാവകാശ കമ്മിഷണറായിരുന്ന പാലാട്ട് മോഹന്‍ദാസ് വിരമിച്ചപ്പോള്‍ ഇന്‍ഫര്‍മേഷന്‍ കമ്മിഷണറായിരുന്ന വി.വി.ഗിരി കുറച്ചുകാലം മുഖ്യ വിവരാവകാശ കമ്മിഷണറുടെ ചുമതല വഹിച്ചിട്ടുണ്ട്. ധനകാര്യവകുപ്പിലെ ഒരു ഫയലിലെ വിവരങ്ങള്‍ അറിയുന്നതിനാണു വി.വി.ഗിരി വിവരാവകാശനിയമപ്രകാരം അപേക്ഷ നല്‍കിയത്.

വിവരാവകാശ നിയമപ്രകാരം 30 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ രേഖകൾക്കു തുക ഈടാക്കാന്‍ പാടില്ല. 30 രൂപ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് വി.വി.ഗിരി ധനകാര്യവകുപ്പിന് അപ്പീല്‍ നല്‍കി. ഈ അപ്പീല്‍ അനുവദിക്കപ്പെടാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം വിവരാവകാശ കമ്മിഷനെ സമീപിച്ചത്. നഷ്ടപരിഹാരമായി 360 രൂപ നല്‍കണമെന്നായിരുന്നു ആവശ്യം.

പരാതി പരിണിച്ച വിവരാവകാശ കമ്മിഷന്‍ പരാതിയിലെ കാര്യങ്ങള്‍ സത്യമാണെന്നു കണ്ടെത്തി. തുടര്‍ന്നാണു ധനകാര്യവകുപ്പിനോട് നേരത്തേ ഈടാക്കിയ 30 രൂപ ഉള്‍പ്പെടെ 390 രൂപ തിരികെ നല്‍കാനും വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടത്. വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കുന്നതില്‍ ഉദ്യോഗസ്ഥര്‍ വീഴ്ചവരുത്തുന്ന സംഭവങ്ങള്‍ വര്‍ധിക്കുകയാണെന്ന് ആര്‍ടിഐ കേരള ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡി.ബി.ബിനുവും വിമർശിച്ചു.


LATEST NEWS