പതിനേഴുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി; പ്രതിയെ പോലീസ് തിരയുന്നു 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പതിനേഴുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി; പ്രതിയെ പോലീസ് തിരയുന്നു 

പത്തനംതിട്ട   പതിനേഴുകാരിയുടെ ദേഹത്ത് പെട്രോളൊഴിച്ചു തീ കൊളുത്തി. കല്ലേലി മുക്കിനു സമീപം കുരീത്തെക്ക കോളനിയിലെ ശാരി (17)ക്കാണ് പൊള്ളലേറ്റത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. പെൺകുട്ടിയെ ശല്യം ചെയ്തിരുന്ന കടമ്മനിട്ട സ്വദേശി സജിലി (23) നെ പൊലീസ് തിരയുന്നു. . ഇയാൾ ഇപ്പോൾ ഒളിവിലാണ്.

നാരങ്ങാനം കല്ലേലിമുക്കിലെ പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. പെൺകുട്ടിയും കൃത്യം നടത്തിയ സജിലും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. പഠനം നിർത്തിയ പെൺകുട്ടി പത്തനംതിട്ടയിലെ വസതിയിലായിരുന്നു. മാതാപിതാക്കൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് സംഭവം നടന്നത്.

വൈകിട്ട് വീടിനു സമീപംചെന്ന യുവാവ് പെൺകുട്ടിയോട് ഇറങ്ങിവരാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇതിന് പെൺകുട്ടി തയാറായില്ല. ഒരു മണിക്കൂറിനുശേഷം പെട്രോളുമായി എത്തിയ സജിൽ വീട്ടിൽ കയറി   പെൺകുട്ടിയുടെ തലയിലൂടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.  പെൺകുട്ടിയെ ആദ്യം പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 80 ശതമാനത്തിലധികം പൊള്ളൽ ഉള്ളതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.  


LATEST NEWS