കുഞ്ഞനന്തൻ ജയിലിൽ നല്ലതടവുകാരൻ:സർക്കാർ അഭിഭാഷകൻ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞനന്തൻ ജയിലിൽ നല്ലതടവുകാരൻ:സർക്കാർ അഭിഭാഷകൻ

തിരുവനന്തപുരം : ടിപി വധക്കേസിൽ  ജയിലിൽ കഴിയുന്ന കുഞ്ഞനന്തൻ നല്ല പെരുമാറ്റക്കാരനായ തടവുകാരനാണെന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ. ജയിലിൽ കുഞ്ഞനന്തന്റെ ഭാ​ഗത്തു നിന്ന് മോശം പെരുമാറ്റമൊന്നും ഉണ്ടായിട്ടില്ല, പരാതികളുമില്ല. രാഷ്ട്രീയമായ പരി​ഗണനകളോ ആനുകൂല്യങ്ങളോ കുഞ്ഞനന്തന് നൽകിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കി.

അതേസമയം കുഞ്ഞനന്തന് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം നൽകി. കുഞ്ഞനന്തന് വഴിവിട്ട് പരോൾ നൽകിയെന്ന പരാതിയിലാണ് നോട്ടീസ് അയക്കാൻ നിർദേശം. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷൻ വഴിയാണ് നോട്ടീസ് അയക്കേണ്ടത്.അതിനിടെ കെകെ രമയുടെ ഹർജി പരി​ഗണിക്കുന്നത് ഈ മാസം 21ലേക്ക് മാറ്റി.


LATEST NEWS