മുടി രണ്ടായി മിനഞ്ഞ് മെനക്കെടേണ്ട, പെൺകുട്ടികൾക്ക് ആശ്വാസവാർത്തയുമായി വിദ്യാഭ്യാസ വകുപ്പ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മുടി രണ്ടായി മിനഞ്ഞ് മെനക്കെടേണ്ട, പെൺകുട്ടികൾക്ക് ആശ്വാസവാർത്തയുമായി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ പെണ്‍കുട്ടികളെ മുടി രണ്ടായി കെട്ടി സ്‌കൂളില്‍ വരാന്‍ നിര്‍ബന്ധിക്കരുതെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. സ്‌കൂളുകളുടെ അച്ചടക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ ഭൂരിപക്ഷം സ്‌കൂളുകളിലും ഇങ്ങനെ ഒരു നിയമം നിലനില്‍ക്കുന്നുണ്ട്. ഇതിനെതിരെയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.

സ്‌കൂള്‍ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കിക്കെട്ടാന്‍ നിര്‍ബന്ധിക്കാമെങ്കിലും ആരോഗ്യപരമായും ദോഷകരമായും ബാധിക്കുന്ന രീതിയില്‍ നിര്‍ബന്ധിക്കരുതെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദേശം നല്‍കി. ബാലാവകാശ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

രാവിലെ കുളിച്ച ശേഷം ഉണങ്ങാതെ മുടി രണ്ടായി പിരിച്ചുകെട്ടിയാല്‍ ദുര്‍ഗന്ധം ഉണ്ടാകുകയും മുടിയുടെ വളര്‍ച്ചയേയും നിലനില്‍പ്പിനേയും ബാധിക്കുകയും ചെയ്യും. പല പെണ്‍കുട്ടികളും രാവിലെ കുളിക്കാതെ സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. പ്രഭാതകൃത്യങ്ങള്‍ക്കും പഠനത്തിനുമിടയില്‍ മുടി ഇത്തരത്തില്‍ കെട്ടാന്‍ സമയവും പരസഹായവും കണ്ടെത്തുക ബുദ്ധിമുട്ടാണെന്നു ബാലവകാശ കമ്മീഷന്‍ പറഞ്ഞിരുന്നു.