ആനക്കൊമ്പ് കേസ് : മോഹൻലാലിനെതിരെ  നിലപാട് കടുപ്പിച്ച്  സർക്കാർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആനക്കൊമ്പ് കേസ് : മോഹൻലാലിനെതിരെ  നിലപാട് കടുപ്പിച്ച്  സർക്കാർ

തിരുവനന്തപുരം: ആനക്കൊമ്പ് കൈവശം വച്ചെന്ന കേസിൽ നടൻ മോഹൻലാലിനെതിരെ നിലപാട് കടുപ്പിച്ച് സർക്കാർ. കേസിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ മന്ത്രി കെ രാജു ആവശ്യപ്പെട്ടു. കേസ് അവസാനിപ്പിക്കാമെന്ന നിയമോപദേശം വീണ്ടും പരിശോധിക്കാനാണ് മന്ത്രിയുടെ നിര്‍ദ്ദേശം.2011 ഡിസംബർ 21നാണ് മോഹൻലാലിന്റെ തേവരയിലെ വീട്ടിൽ നിന്നും നാല് ആനക്കൊമ്പുകൾ ആദായനികുതി വകുപ്പ് കണ്ടെത്തിയത്. 2012 ജൂൺ 12ന് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചു വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് മോഹൻലാലിനെതിരെ ചുമത്തിയിരിക്കുന്നത്.

ആനക്കൊമ്പ് കൈവശം വച്ച കേസ് അവസാനിപ്പിക്കാനുള്ള നീക്കത്തിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോകുന്നത്. ഇക്കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാനാണ് നീക്കം. ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയതായി വനം മന്ത്രി കെ രാജു ഇന്നലെ പറഞ്ഞിരുന്നു.ആനക്കൊമ്പ് കൈവശം വയ്ക്കാമെന്ന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് മന്ത്രി കഴിഞ്ഞ ദിവസം ഫയലിൽ കുറിച്ചിരുന്നു. മോഹൻലാലിന്റേത് ക്രിമിനൽ കുറ്റമാണെന്ന വൈൽഡ് ലൈഫ് വാർഡന്റെ റിപ്പോർട്ടും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ തനിക്കെതിരെയുള്ളത് ഉദ്യോഗസ്ഥ ഗൂഢാലോചനയെന്നാണ് മോഹൻലാലിന്റെ വാദം.