വിദ്യാലയങ്ങളില്‍ രാഷ്ട്രീയം പാടില്ല :  ഹൈക്കോടതി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദ്യാലയങ്ങളില്‍ രാഷ്ട്രീയം പാടില്ല :  ഹൈക്കോടതി

കൊച്ചി : വിദ്യാലയങ്ങളില്‍ രാഷീയം പാടിലെന്നു ഹൈക്കോടതി . വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമരവും സത്യാഗ്രഹവും പാടില്ലെന്ന് ഹൈക്കോടതി. വിദ്യാലയങ്ങളില്‍ സമരം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും, അത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

  വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്നത്. രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെങ്കില്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി പറഞ്ഞു.പൊന്നാനി എംഇഎസ് കോളേജിലെ വിദ്യാര്‍ത്ഥി സമവുമായി ബന്ധപ്പെട്ട ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് വിദ്യാര്‍ത്ഥികളുടെ ധര്‍ണ, സമരം തുടങ്ങിയവയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കോളേജിനകത്തോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്.

ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം. കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ കാമ്പസില്‍ സമാധാനം ഉറപ്പുവരുത്താന്‍ ഇടപെടണമെന്ന് കോടതി പൊലീസിന് നിര്‍ദേശം നല്‍കി.


LATEST NEWS