പൊതുഗതാഗത മേഖലയിൽ ജിപിഎസ് നിർബന്ധം ; തൽക്കാലം പരിശോധനയില്ല

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പൊതുഗതാഗത മേഖലയിൽ ജിപിഎസ് നിർബന്ധം ; തൽക്കാലം പരിശോധനയില്ല

തിരുവനന്തപുരം :  ഓട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗത വാഹനങ്ങളിൽ ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം (ജിപിഎസ്) കഴിഞ്ഞ ഒന്നുമുതൽ നിർബന്ധമാക്കിയെങ്കിലും തുടക്കസമയത്തെ പരിമിതികൾ മൂലം വാഹനപരിശോധന നടത്തി ജിപിഎസ് ഇല്ലാത്തവർക്കെതിരെ പിഴ ഈടാക്കേണ്ടതില്ലെന്നു മോട്ടോർവാഹനവകുപ്പ് തീരുമാനം. ഉപകരണങ്ങൾ വേണ്ടത്ര ലഭ്യമല്ലെന്ന വാഹന ഉടമകളുടെ പരാതികൾ കൂടി പരിഗണിച്ചാണ് തീരുമാനം. അതേസമയം, ഫിറ്റ്നെസ് ടെസ്റ്റിനും റജിസ്ട്രേഷനും വാഹനങ്ങൾ കൊണ്ടുവരുമ്പോൾ ജിപിഎസ് നിർബന്ധമാണ്. സ്കൂൾ ബസുകളിൽ 15നകം ജിപിഎസ് ഘടിപ്പിക്കണമെന്ന് കർശനനിർദേശം നൽകിയിട്ടുണ്ട്.

സംസ്ഥാനത്ത് ആകെ 30 ലക്ഷത്തോളം പൊതുഗതാഗതവാഹനങ്ങളുണ്ട്. ഇതിൽ 10000 വാഹനങ്ങളിൽ മാത്രമേ നിലവിൽ ജിപിഎസ് ഘടിപ്പിച്ചിട്ടുള്ളൂ. മുഴുവൻ വാഹനങ്ങളിലും ജിപിഎസ് ഉറപ്പാക്കാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് വിലയിരുത്തൽ. 23 കമ്പനികളുടെ ഉപകരണങ്ങളാണ് മോട്ടോർവാഹനവകുപ്പ് അംഗീകരിച്ചിട്ടുള്ളത്. കൂടുതൽ കമ്പനികൾ അംഗീകാരത്തിനായി അപേക്ഷ നൽകിയിട്ടുണ്ട്. മൽസരം മുറുകിയതോടെ ജിപിഎസ് വില 5000 രൂപവരെയായി കുറഞ്ഞു. നേരത്തെ 8000 രൂപയായിരുന്നു കുറഞ്ഞ വില.


LATEST NEWS